ശ്രീനാഥ്
തിരുവനന്തപുരം: ആദ്യവിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹം ചെയ്ത പഞ്ചായത്ത് എല്‍.ഡി.ക്ലാര്‍ക്ക് അറസ്റ്റില്‍. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി.ക്ലാര്‍ക്ക് ശ്രീനാഥിനെയാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം കൊട്ടാരക്കര മാങ്കോട് മതിര തൂറ്റിക്കല്‍ ശ്രീകലയില്‍ ശ്രീനാഥിന്റെ ആദ്യ വിവാഹം 2021 ഫെബ്രുവരിയില്‍ നടന്നിരുന്നു. നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ഒരു വര്‍ഷം മുന്‍പ് ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയെയും ശ്രീനാഥ് വിവാഹം ചെയ്തു. വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തിലായിരുന്നു. വിവാഹസമ്മാനമായി 10 പവന്‍ സ്വര്‍ണാഭരണങ്ങളും 50 സെന്റ് വസ്തുവും കാറും കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. ആദ്യവിവാഹത്തെക്കുറിച്ച് യുവതി അറിഞ്ഞതോടെ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: lower division clerk arrested for marriage fraud


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..