പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ആലപ്പുഴ: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്ന തങ്ങള്‍ക്ക് ജീവനില്‍ ഭീഷണിയുണ്ടെന്നു യുവതീയുവാക്കള്‍. തുമ്പോളി സ്വദേശി സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവും എന്‍ജിനിയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയും വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
ഭയംകാരണം ജോലിക്കും പഠനത്തിനും പോകാതെ വിഷമിക്കുകയാണെന്ന് കമിതാക്കള്‍ പറഞ്ഞു. നിലവിലെ അവസ്ഥകാട്ടി ആഭ്യന്തരമന്ത്രിക്കും സംസ്ഥാന സൈബര്‍ സെല്‍ ഓഫീസര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.
വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍, കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ യുവാവിന്റെ വീട്ടുകാര്‍ തയ്യാറായി.
തുടര്‍ന്നാണു വിവാഹത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്. ഏപ്രില്‍ ആദ്യം വിവാഹം നടത്താനായിരുന്നു തീരുമാനം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണത്തിന് എത്തി. പെണ്‍കുട്ടി തന്റെ ഇഷ്ടം രേഖാമൂലം പോലീസിനെ അറിയിച്ചു.
പെണ്‍കുട്ടിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെന്നും ഇപ്പോള്‍ ഭീഷണി വരുന്നുണ്ടെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ അച്ഛനും അഡ്വ. എ.കെ. രാജേശ്വരിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: lovers seeks police help for their register marriage in alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..