മോഷ്ടിച്ചത് 1.36 ലക്ഷത്തിന്റെ 4,200 ലോട്ടറി ടിക്കറ്റുകൾ; അടിച്ചത് 40,000 രൂപ; രണ്ട് പേർ അറസ്റ്റിൽ


സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ടിക്കറ്റ്‌ കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യംചെയ്തപ്പോൾ മാർത്താണ്ഡങ്കര സ്വദേശി സജിമോന് കൈമാറിയതായി അറിഞ്ഞു. തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയോടെ പോലീസ് ഇരുവരെയും പിടികൂടുകയും ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തുകയും ചെയ്തു.

പോലീസ്‌ കണ്ടെടുത്ത ലോട്ടറി ടിക്കറ്റുകൾ, ഇൻസൈറ്റിൽ ലോട്ടറി ടിക്കറ്റ്‌ മോഷണക്കേസിൽ പോലീസ് പിടിയിലായവർ

തെന്മല: കോഴഞ്ചേരിയിൽനിന്ന് ആര്യങ്കാവിലേക്കു കൊടുത്തുവിട്ട 1.36 ലക്ഷം വിലമതിക്കുന്ന 4,200 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്, കുളത്തൂപ്പുഴ മാർത്താണ്ഡങ്കര സ്വദേശി സജിമോൻ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കൊടുത്തുവിട്ട ലോട്ടറി ടിക്കറ്റുകളാണ് അപഹരിക്കപ്പെട്ടത്.സാധാരണയായി കോഴഞ്ചേരിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്സിലാണ് ടിക്കറ്റുകൾ കൊടുത്തുവിടുന്നത്.

ആര്യങ്കാവിൽ എത്തുമ്പോൾ ബസ് ജീവനക്കാർ ലോട്ടറി ഏജൻസിക്ക് ടിക്കറ്റ് അടങ്ങുന്ന ലഗേജ് കൈമാറും. ചൊവ്വാഴ്ച രാത്രി സമാനരീതിയിൽ കോട്ടയം-തെങ്കാശി ബസ്, ലോട്ടറിക്കടയുടെ മുന്നിൽ നിർത്തിയപ്പോൾ ഒരാൾവന്ന്‌ ടിക്കറ്റുകൾ കൈപ്പറ്റി. എന്നാൽ, ഏജൻസിക്ക് ലോട്ടറി ടിക്കറ്റുകൾ കിട്ടാത്തതിനാൽ അവർ കോഴഞ്ചേരിയിൽ ബന്ധപ്പെട്ടപ്പോൾ കൊടുത്തുവിട്ടതായി മറുപടി ലഭിച്ചു. ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ടിക്കറ്റുകൾ ഒരാൾക്കു കൈമാറിയതായും അറിയിച്ചു. ഇതോടെ ഏജൻസി തെന്മല പോലീസിൽ പരാതി നൽകി.

സംഭവം നടക്കുമ്പോൾ രണ്ടു കെ.എസ്.ആർ.ടി.സി. ബസ്സുകൾ കടന്നുപോയെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായി. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ടിക്കറ്റ്‌ കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യംചെയ്തപ്പോൾ മാർത്താണ്ഡങ്കര സ്വദേശി സജിമോന് കൈമാറിയതായി അറിഞ്ഞു. തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയോടെ പോലീസ് ഇരുവരെയും പിടികൂടുകയും ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തുകയും ചെയ്തു.

കണ്ടെത്തിയ ടിക്കറ്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നറുക്കെടുപ്പ് നടന്നവയാണ്. ഇതിൽ 40,000 രൂപയുടെ സമ്മാനമുള്ളതായി ലോട്ടറി ഏജൻസി പോലീസിനോടു പറഞ്ഞു. തെന്മല സ്റ്റേഷൻ ഓഫീസർ കെ.ശ്യാം, എസ്.ഐ. സുബിൻ തങ്കച്ചൻ, സി.പി.ഒ.മാരായ അനീഷ്, സുജിത്, വിഷ്ണു എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: lottery ticket theft in aryankavu - two arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented