റെയിൽപ്പാളത്തിൽനിന്ന് കണ്ടെടുത്ത ലോറിയുടെ ടയർ
ചെന്നൈ: റെയില്‍പ്പാളത്തില്‍ ടയറുകളിട്ട് കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(12634) അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം. തിരുച്ചിറപ്പള്ളിയുടെയും ശ്രീരംഗം റെയില്‍വേസ്റ്റേഷനുമിടയിലുള്ള പാളത്തിലാണ് സംഭവം.
വണ്ടി തിരുച്ചിറപ്പള്ളിയില്‍നിന്ന് വരുന്നതിനിടെയാണ് പാളത്തില്‍ ലോറിയുടെ രണ്ട് ടയറുള്ളത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വണ്ടിയുടെ വേഗം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ടയറിലൂടെ തീവണ്ടി കയറി ഇറങ്ങിയെങ്കിലും അപകടമുണ്ടായില്ല. എന്നാല്‍, കോച്ചുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കപ്ലിങ് തകരാറായി. ഇതേത്തുടര്‍ന്ന് വണ്ടിയുടെ ഓട്ടം നിര്‍ത്തി. എന്‍ജിനില്‍നിന്ന് കോച്ചുകളിലെ വൈദ്യുതിവിളക്കുകളും ഫാനുകളും പ്രവര്‍ത്തിക്കുന്നതിനുള്ള വൈദ്യുതിവിതരണവും നിലച്ചു. അതോടെ യാത്രക്കാര്‍ ബഹളമുണ്ടാക്കി. വണ്ടി പാളത്തില്‍ നിര്‍ത്തിയിടേണ്ടിവന്നതിനാല്‍ അതേ റൂട്ടിലോടുന്ന മറ്റു വണ്ടികളും വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു.
തിരുച്ചിറപ്പള്ളിയില്‍നിന്ന് റെയില്‍വേ എന്‍ജിനിയറിങ് വിഭാഗമെത്തി അപകടത്തില്‍പ്പെട്ട തീവണ്ടിയുടെ സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചു. ഒരു മണിക്കൂറിനുശേഷം തീവണ്ടി എഗ്മോറിലേക്ക് പുറപ്പെട്ടു. ഈ റൂട്ടിലൂടെ ഓടുന്ന എല്ലാ തീവണ്ടികളും ഒരു മണിക്കൂര്‍ വൈകിയാണ് ഓടിയത്. റെയില്‍വേ പോലീസെത്തി പാളത്തിലെ ടയര്‍ നീക്കി. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: lorry tyres in railway track tamilnadu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..