പ്രതി ഷിജിത്ത്
കോട്ടയം: തമിഴ്നാട്ടില്‍നിന്ന് മോഷ്ടിച്ചെടുത്ത് സംസ്ഥാനത്തേയ്ക്ക് കടത്തിക്കൊണ്ടുവന്ന ലോറി ഇന്ധനംതീര്‍ന്ന് വഴിയിലായതോടെ മോഷ്ടാവ് ജയിലിലായി. സംഭവത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പ് നാരാവൂര്‍ ഭാഗത്ത് ചെറുകാത്തുമേല്‍ വീട്ടില്‍ ഷിജിത്തിനെയാണ് (64) കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കന്യാകുമാരിയില്‍ റെയില്‍വെ കരാര്‍ പണികള്‍ക്കായി ഓടിക്കോണ്ടിരുന്ന കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയാണ് പ്രതി മോഷ്ടിച്ചെടുത്തത് സംസ്ഥാനത്തേയ്ക്ക് കടത്തിക്കൊണ്ടുവന്നത്.
കോട്ടയം മണിമല -ചാമംപതാല്‍ ഭാഗത്തെത്തിയപ്പോള്‍ ഡീസല്‍ തീര്‍ന്ന് ലോറി വഴിയിലായി. തുടര്‍ന്ന് സ്ഥലത്തി പതുങ്ങിനിന്ന ഇയാളുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മണിമല പോലീസ് നടത്തിയ അന്വേഷണത്തില്‍ ലോറി മോഷ്ടിച്ചെടുത്ത് കടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ലോറി മോഷ്ടിച്ചതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
കൂത്തുപ്പറമ്പില്‍ ഓട്ടോ ഓടിച്ചിരുന്ന ഇയാള്‍ നേരത്തെ നാടുവിട്ട് പോയതായിരുന്നു. കന്യാകുമാരിയില്‍ കറങ്ങിനടക്കുന്നതിനിടെ റയില്‍വേ പണിസ്ഥലത്ത് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍പോയ തക്കംനോക്കി ലോറിയുമായി കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോറി മോഷണം പോയതായി കാണിച്ച് കന്യാകുമാരി പോലീസില്‍ ഉടമ പരാതിയും നല്‍കിയിരുന്നു. പ്രതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. പറഞ്ഞു. മണിമല എസ്.ഐ. വിജയകുമാര്‍, സി.പി.ഒ.മാരായ പ്രശാന്ത്, ജസ്റ്റിന്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കാഞ്ഞിരപ്പിള്ളി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡുചെയ്തു.
Content Highlights: lorry theft case kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..