മോഷണം നടന്ന വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
വടക്കഞ്ചേരി: ബസ് സ്റ്റാന്‍ഡിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ലോക്കറുള്‍പ്പെടെ തട്ടിയെടുത്തു. 3,29,365 രൂപയാണ് ലോക്കറിലുണ്ടായിരുന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരുടെ മുറിയിലുണ്ടായിരുന്ന ലോക്കര്‍ മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു.
ഞായറാഴ്ച രാവിലെ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനായി ജീവനക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ന്ന നിലയില്‍ കണ്ടതിനെത്തുടര്‍ന്ന്, സപ്ലൈകോ അസി. മാനേജരെയും വടക്കഞ്ചേരി പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചവരെയുള്ള വില്പനത്തുക ബാങ്കിലടച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ളതും ബാങ്ക് അവധിയായിരുന്നതിനാല്‍ രണ്ടാം ശനിയാഴ്ചത്തെയും വില്പനത്തുകയാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്.
വടക്കഞ്ചേരി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ.പി. ബെന്നിയുടെ നേതൃത്വത്തില്‍ വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളങ്ങളൊന്നും ലഭിച്ചില്ല. ലോക്കര്‍ വലിച്ചുനീക്കിക്കൊണ്ടുപോയതിന്റെ അടയാളം തറയിലുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു പാന്റ്സും കണ്ടെത്തിയിട്ടുണ്ട്. ലോക്കറിന് ഇരുന്നൂറ് കിലോഗ്രാമിലധികം ഭാരമുള്ളതിനാല്‍ മൂന്നോ നാലോ ആളുകള്‍ ചേര്‍ന്നാവാം മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികനിഗമനം. തിങ്കളാഴ്ച സ്റ്റോക്കിന്റെ വിശദപരിശോധന നടത്തുമെന്ന് സപ്ലൈകോ ആലത്തൂര്‍ താലൂക്ക് അസി. മാനേജര്‍ മോളി ജോണ്‍ പറഞ്ഞു. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതായി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ.പി. ബെന്നി പറഞ്ഞു.
Content Highlights: locker theft in supplyco super market vadakkanchery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..