പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ
ചെന്നൈ: വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണംചെയ്ത സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു.
പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തെത്തുടര്‍ന്ന് മേയ് 28-നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യംനല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ചെന്നൈയില്‍നിന്ന് അടക്കം ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്. പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍ പലരും മദ്യമുണ്ടോയെന്ന് ചോദിച്ചുവെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ അനധികൃതമായി കൂടുതല്‍ മദ്യംവാങ്ങിയതിനും വിതരണംചെയ്തതിനുമാണ്‌നടപടി.
Content Highlights: liquor bottle gifted to guests in wedding reception
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..