സ്ഥലംമാറ്റം വേണോ? ഭാര്യയെ ഒപ്പംവിടൂ.. ഉദ്യോഗസ്ഥ പീഡനത്തില്‍ മനംനൊന്ത് ലൈന്‍മാന്‍ ജീവനൊടുക്കി


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ലഖ്‌നൗ: സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ കാഴ്ചവയ്ക്കണമെന്ന മേലുദ്യോഗസ്ഥന്റെ ആവശ്യത്തില്‍ മനം നൊന്ത് ലൈന്‍മാന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിപുര്‍ ഖേരിയിലാണ് സംഭവം. യുപി പവര്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനായ ഗോകുല്‍ പ്രസാദം (45) ആണ് മാനസിക പീഡനം സഹിക്കാനാകാതെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ ജൂനിയര്‍ എഞ്ചിനീയര്‍ നാഗേന്ദ്ര കുമാര്‍, മറ്റൊരു ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് മുന്നിലാണ് ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് രണ്ട് പേരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ പീഡനം വിവരിച്ച് ഒരു വീഡിയോയും ഗോകുല്‍ പ്രസാദ് പുറത്ത് വിട്ടിരുന്നു. പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വീഡിയോയില്‍ പറയുന്നു.

തന്റെ ഭര്‍ത്താവ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കടുത്ത മാനസിക പീഡനത്തിന് ഇരയാവുകയാണെന്നും ഇത് കാരണം ഡിപ്രഷന് മരുന്ന് കഴിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. ഗോകുലിനെ അലിഗഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. വീടിന് സമീപമുള്ള ഒരു സ്ഥലത്തേക്ക് സ്ഥലം മാറ്റണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയെ തങ്ങള്‍ക്കൊപ്പം വിടണം എന്നാണ് ആവശ്യപ്പെട്ടത്- ഗോകുലിന്റെ ഭാര്യ പറയുന്നു.

ആത്മഹത്യാ പ്രേരണ കുറ്റത്തിന് ജൂനിയര്‍ എഞ്ചിനീയര്‍ക്ക് എതിരെയും ക്ലര്‍ക്കിനെതിരെയും കേസെടുക്കുവെന്ന് ലഖിംപുര്‍ഡ ഖേരി എസ്.പി സഞ്ജീവ് സുമന്‍ അറിയിച്ചു. സ്ഥലം മാറ്റം ആവശ്യപ്പെട്ടപ്പോള്‍ മോശം പ്രയോഗങ്ങളാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. പണം ആവശ്യപ്പെട്ടിരുന്നുവെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: lineman commits suicide after boss demand one night sleep with wife

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented