ബാധയൊഴിപ്പിക്കാമെന്ന് വാഗ്ദാനംചെയ്ത് 13-കാരിയെ പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ് 


ജയപ്രകാശ് | മാതൃഭൂമി ന്യൂസ്

പെൺകുട്ടി പലതവണ ലൈംഗിക പീഡനത്തിനിരയായെന്നാണ് വിവരം. ഇതിനുപുറമെ ഇതേകുട്ടിയുടെ സഹോദരനെ പീഡിപ്പിച്ച കേസിൽ ഇയാൾക്ക് അഞ്ചു വർഷം തടവും മഞ്ചേരി പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. തിരുവനന്തപുരം ബാലരാമപുരം കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനേയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞാണ് പാസ്റ്റര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിവരം.

ഇതിനുപുറമെ ഇതേകുട്ടിയുടെ സഹോദരനെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്ക് അഞ്ചു വര്‍ഷം തടവും മഞ്ചേരി പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പാസ്റ്റര്‍ എത്തിയത്. കണ്‍വെന്‍ഷനുശേഷം കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെവച്ച് പരിചയപ്പെട്ട രണ്ടു കുട്ടികളുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും അത് പ്രാര്‍ഥിച്ച് മാറ്റിത്തരാം എന്നുമാണ് പാസ്റ്റര്‍ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. തുടന്ന് മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടു പോയും പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ പോലീസ് കേസെടുക്കുന്നത്. 2016 മാര്‍ച്ച് 22ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Lifelong imprisonment for pastor who raped minor girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented