അംബാനി കുടുംബത്തിന് വധഭീഷണി, റിലയന്‍സ് ആശുപത്രി സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും സന്ദേശം


File Photo | AP

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ റിലയന്‍സ് ആശുപത്രി കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും ഭീഷണിസന്ദേശത്തിലുണ്ടായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലെ ലാന്‍ഡ്‌ലൈന്‍ നമ്പറില്‍ ഭീഷണി ഫോണ്‍കോള്‍ എത്തിയതെന്ന് മുംബൈ പോലീസ് പറഞ്ഞു. ആശുപത്രി കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. ഇതിനുപുറമേ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.



സംഭവത്തില്‍ മുംബൈ ഡി.ബി. മാര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഭീഷണിസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്നവിവരം.

ഓഗസ്റ്റ് മാസത്തിലും മുംബൈ റിലയന്‍സ് ആശുപത്രിയില്‍ സമാനരീതിയിലുള്ള ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഓഗസ്റ്റ് 15-ാം തീയതിയാണ് മുകേഷ് അംബാനിക്കെതിരേ വധഭീഷണി മുഴക്കിയുള്ള എട്ട് ഫോണ്‍കോളുകള്‍ വന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണി മുഴക്കിയ ആളെ മുംബൈയില്‍നിന്ന് തന്നെ പിടികൂടുകയായിരുന്നു.

Content Highlights: life threat against mukesh ambani family and bomb threat in reliance hospital mumbai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented