ജയലളിതയുടെ 11,344 സാരികളും 750 ജോഡി പാദരക്ഷകളും ലേലം ചെയ്യണം; സുപ്രീംകോടതിക്ക് കത്ത്


ജയലളിത | ഫയൽചിത്രം | ഫോട്ടോ: ജി.ബിനുലാൽ/മാതൃഭൂമി

ബെംഗളൂരു: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടതി കസ്റ്റഡിയിലുള്ള സാരികളും പാദരക്ഷകളും ലേലംചെയ്യണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത്.

കഴിഞ്ഞ 26 വര്‍ഷമായി കസ്റ്റഡിയിലുള്ള 11,344 സാരികളും 250 ഷാളുകളും 750 ജോഡി പാദരക്ഷകളും ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകനായ ടി. നരസിംഹമൂര്‍ത്തിയാണ് കത്തെഴുതിയത്.

അനധികൃത സ്വത്തുസമ്പാദന കേസിനെത്തുടര്‍ന്ന് 1996 ഡിസംബര്‍ 11-ന് ചെന്നൈ പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. കേസ് സുപ്രീംകോടതി 2003 നവംബറില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ വസ്തുക്കള്‍ 2003 മുതല്‍ വിധാന്‍ സൗധയിലെ സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദീര്‍ഘകാലം വസ്ത്രങ്ങള്‍ മടങ്ങിയിരിക്കുന്നത് നശിക്കാനിടയാകുമെന്ന് നരസിംഹമൂര്‍ത്തി കത്തില്‍ ചൂണ്ടിക്കാട്ടി.

Content Highlights: letter to supreme court for conducting auction of jayalalitha sarees and footwear

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented