റഫീക്ക് പാറക്കൽ
തേഞ്ഞിപ്പലം: പാണമ്പ്രയിലെ അപകടകരമായ ഡ്രൈവിങ് ചോദ്യംചെയ്തതിന് യുവാവിന്റെ മര്‍ദനമേറ്റ യുവതികളെ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു. തിരൂരങ്ങാടി സ്വദേശിയും മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി ട്രഷററുമായ റഫീക്ക് പാറക്കലാണ് അറസ്റ്റിലായത്. സഹോദരിമാരായ യുവതികളെ ഫെമിനിച്ചികള്‍ എന്നു വിളിച്ചും മോശമായ രീതിയില്‍ ചിത്രീകരിച്ചുമാണ് ഇയാള്‍ അധിക്ഷേപിച്ചത്.
യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്കി. കേസെടുത്ത് ഏറെ വൈകിയാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. യുവതികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതും അടുത്തിടെയാണ്. അറസ്റ്റിലായ റഫീക്കിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. അധിക്ഷേപം നടത്തിയ മറ്റു ചിലവര്ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ് പറഞ്ഞു.
യുവതികളെ നടുറോഡില്‍ മര്‍ദിച്ച കേസില്‍ പ്രതിയായ തിരൂരങ്ങാടി സ്വദേശിയും മുസ്ലിംലിഗ് നേതാവിന്റെ മകനുമായ സി.എച്ച്. ഇബ്രാഹിം ഷബീര്‍ ജാമ്യത്തിലാണ്. കേസില്‍ 14-ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
Content Highlights: League leader arrested for insulting sisters on social media
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..