തിരക്കുകാരണം ട്രെയിനില്‍ കയറാന്‍ കഴിഞ്ഞില്ല, നഷ്ടപരിഹാരം ചോദിച്ചത് രണ്ടുലക്ഷം; ഹര്‍ജി തള്ളി


പ്രതീകാത്മകചിത്രം| Photo: Mathrubhumi

ആലപ്പുഴ : റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടായിട്ടും റെയില്‍വേ സ്റ്റേഷനിലെയും ട്രെയിനിലെയും തിരക്കു കാരണം യാത്ര മുടങ്ങിയതിനു രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വള്ളികുന്നം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച കേസ് 2,000 രൂപ ചെലവുള്‍പ്പെടെ തള്ളിക്കൊണ്ടു വിധി. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, അംഗം പി.ആര്‍. ഷോളി എന്നിവരാണ് ഉത്തരവു പുറപ്പെടുവിച്ചത്. െറയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരായിരുന്നു എതിര്‍കക്ഷികള്‍.

2019 ഒക്ടോബര്‍ 20-ന് ഗുവാഹാട്ടി എക്‌സ്പ്രസില്‍ പാലക്കാട്ടുനിന്ന് വിജയവാഡയിലേക്കു പോകാന്‍ അഭിഭാഷകനും സുഹൃത്തുക്കളും റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍, ട്രെയിനിലെ തിരക്കുകാരണം തനിക്കു കയറാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് ഒരു സാധാരണ ട്രെയിനില്‍ യാത്ര ചെയ്യേണ്ടിവന്നതു മൂലം ഉറക്കം നഷ്ടപ്പെട്ടു എന്നും കാണിച്ചാണ് അഭിഭാഷകന്‍ നഷ്ടപരിഹാരംതേടി ഹര്‍ജി ഫയല്‍ ചെയ്തത്. റെയില്‍വേയുടെ സേവനത്തിലെ കുറവു മൂലമാണു തനിക്ക് ബുദ്ധിമുട്ടുണ്ടായതെന്നായിരുന്നു ആരോപണം.



സ്റ്റേഷനിലെ തിരക്കു കാണിക്കാന്‍ ഹര്‍ജിക്കാരന്‍ മൊബൈലില്‍ എടുത്ത ഫോട്ടോകളും തെളിവായി ഹാജരാക്കിയിരുന്നു.

ടിക്കറ്റ് റിസര്‍വ്‌ചെയ്ത വ്യക്തി തനിക്കനുവദിച്ച സീറ്റില്‍ക്കയറി യാത്ര ചെയ്യാന്‍ ബാധ്യസ്ഥനാണെന്നും കയറാതിരിക്കുന്നതിന്റെ കാരണം എന്തായാലും അതിനുത്തരവാദി റെയില്‍വേ അല്ലെന്നും ഇത്തരം ഹര്‍ജികള്‍ അനുവദിച്ചാല്‍ സമൂഹത്തിനു തെറ്റായ സന്ദേശമാകുമെന്നും റെയില്‍വേ അഭിഭാഷകന്‍ അഡ്വ. അനില്‍ വിളയില്‍ വാദിച്ചു. ഇതംഗീകരിച്ചാണു രണ്ടായിരംരൂപ ചെലവിനത്തില്‍ റെയില്‍വേക്കു നല്‍കണമെന്ന നിര്‍ദേശത്തോടുകൂടിയ വിധി ഉണ്ടായത്.

Content Highlights: lawyer asked two lakh as compensation from railway plea rejects by consumer forum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented