കസ്റ്റഡിയിലെടുത്ത വാഹനം, അറസ്റ്റിലായ മനോജ് | Screengrab: Mathrubhumi News
തിരുവനന്തപുരം: ചെമ്പഴന്തി സ്വദേശിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ശിവഗിരി മഠം മുന്‍ ലീഗല്‍ ഓഫീസര്‍ കൂടിയായ മനോജിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ അഭിഭാഷകന്‍ കീഴടങ്ങുകയായിരുന്നു.
ഒക്ടോബര്‍ 23-നാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശിയായ മണികണ്ഠപ്രസാദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചു. ആസിഡ് പോലെയുള്ള ദ്രാവകം വായിലൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠപ്രസാദിനെ പിന്നീട് കോട്ടയത്തെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ മണികണ്ഠപ്രസാദ് പരാതി നല്‍കിയെങ്കിലും മനോജിന്റെ സ്വാധീനം കാരണം പോലീസ് കേസെടുത്തില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഡി.ജി.പി.ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ, മനോജ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
കേസിലെ പരാതിക്കാരനായ മണികണ്ഠപ്രസാദും പ്രതി മനോജും ശിവഗിരി മഠവുമായി ബന്ധപ്പെട്ടവരാണ്. മഠവുമായി ബന്ധപ്പെട്ട ചില അധികാരതര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.
Content Highlights: lawyer arrested in a kidnapping case in varkala trivandrum


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..