അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 10,229 ബലാത്സംഗ കേസുകള്‍; 2022-ല്‍ ഇതുവരെ 1183 കേസുകള്‍


ദില്‍ന ദേവദാസ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മലപ്പുറം: മീനങ്ങാടി പോക്സോ കേസുമായി ബന്ധപ്പെട്ട് 'ലോകത്തിന് കാമഭ്രാന്തോ' എന്ന് സുപ്രീംകോടതി ചോദിച്ചത് കഴിഞ്ഞദിവസം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന ലൈംഗികാതിക്രമ കണക്കുകളെടുക്കുമ്പോള്‍ കേരളവും ഇക്കാര്യത്തില്‍ ലോകത്തോട് മത്സരിക്കുന്നു. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017 മുതല്‍ 2021 വരെ രജിസ്റ്റര്‍ചെയ്തത് 10,229 ബലാത്സംഗ കേസുകളാണ്.

സ്ത്രീകള്‍ക്കെതിരേ നടന്ന ആകെ അതിക്രമങ്ങള്‍ 69,972. ഇതില്‍ 15,595 കേസുകള്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണ്. 2011-ല്‍ 1132 ബലാത്സംഗ കേസുകള്‍ മാത്രമാണുണ്ടായിരുന്നത്. 2021 ആയപ്പോള്‍ 2318 ആയി.അതിക്രമങ്ങള്‍ കൂടിയ 2021

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളുടെ കണക്കില്‍ വലിയൊരു വര്‍ധനവുണ്ടായ വര്‍ഷമാണ് 2021. 2020-ല്‍ 1880 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.

2021-ല്‍ 2318 ആയി. ഇതിനു പുറമെയാണ് സ്ത്രീകള്‍ക്കെതിരേയുള്ള മറ്റു ശാരീരികാതിക്രമങ്ങള്‍. ഇത്തരത്തില്‍ 4269 കേസുകളാണ് ഇതേവര്‍ഷം രജിസ്റ്റര്‍ചെയ്തത്.

സ്ത്രീധനപീഡന മരണങ്ങള്‍ 2016 മുതല്‍ ക്രമാതീതമായി കുറഞ്ഞുവന്നിരുന്നെങ്കിലും 2021-ല്‍ വീണ്ടും ഉയര്‍ന്നു. 10 പേരാണ് 2021-ല്‍ മാത്രം കൊല്ലപ്പെട്ടത്. 2017 മുതലുള്ള അഞ്ചുവര്‍ഷത്തിനിടെ 53 പേര്‍ ഈ കാരണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു.

കുറയുന്നില്ല, ഈ വര്‍ഷവും

2022-ല്‍ ജൂണ്‍ വരെയുള്ള കണക്കുകളും ഒട്ടും ആശ്വാസകരമല്ല. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 1183 ബലാത്സംഗ കേസുകളാണ്.

മറ്റു പീഡനങ്ങള്‍ 2630, സ്ത്രീധന മരണങ്ങള്‍ അഞ്ച് എന്നിങ്ങനെയുമാണ്. ഇതുവരെ 2681 ഗാര്‍ഹിക പീഡന കേസുകളും രജിസ്റ്റര്‍ചെയ്തു.

കേസുകളെല്ലാം കോടതികളിലെത്തുന്നു

പോലീസ് രജിസ്റ്റര്‍ചെയ്യുന്ന കേസുകളെല്ലാം കോടതികളിലെത്തുന്നുണ്ട്. പൊതുവേ പോക്സോ കോടതികള്‍ എന്നറിയപ്പെടുന്ന പ്രത്യേക കോടതികളിലാണ് ബലാത്സംഗ കേസുകളും പരിഗണിക്കാറുള്ളത്. വിചാരണ വൈകുന്ന സംഭവങ്ങളും അപൂര്‍വമാണ്. രണ്ടുവര്‍ഷം കൊണ്ടുതന്നെ കേസുകള്‍ തീര്‍പ്പാക്കാറുണ്ട്.

-അഡ്വ. രാജേഷ് പുതുക്കാട്,

തിരൂര്‍ കോടതി (ശിശുക്ഷേമസമിതി അംഗം)

Content Highlights: last five years 10229 rape cases reported in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented