കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ


ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വ ക്യാമ്പയിനാണ് ആളുകളുടെ പശ്ചാത്തലം പരിശോധിക്കാതെ സംഘടനയ്ക്കുള്ളില്‍ നുഴഞ്ഞ് കയറാന്‍ കാരണമാവുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ ന്യായീകരണം

പോലീസ് പിടികൂടിയവർ | Photo: Twitter/Police Media Centre Jammu

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ ലഷ്‌കര്‍ ഭീകരന്‍ ബിജെപിയുടെ ഐടി സെല്‍ മുന്‍ തലവന്‍. പിടിയിലായ താലിബ് ഹുസൈന്‍ ഷാ ബിജെപിയുടെ സജീവ പ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ചയുടെ ജമ്മുവിലെ ഐടി സെല്‍ ചുമതലക്കാരനുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ജമ്മു കശ്മീര്‍ പോലീസ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് എ.കെ 47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

അതേസമയം ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വ ക്യാമ്പയിനാണ് ആളുകളുടെ പശ്ചാത്തലം പരിശോധിക്കാതെ സംഘടനയ്ക്കുള്ളില്‍ നുഴഞ്ഞ് കയറാന്‍ കാരണമാവുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ ന്യായീകരണം. ഇതൊരു പുതിയ രീതിയാണെന്നും ബിജെപിയുടെ ഭാഗമായി വിശ്വാസ്യത നേടിയെടുത്ത ശേഷം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ഇത്തരക്കാരുടെ രീതിയെന്നും പാര്‍ട്ടി വക്താവ് ആര്‍.എസ് പത്താനിയ പറഞ്ഞു. ജമ്മുവിലെ റിയാസിയില്‍ നിന്ന് ഞായറാഴ്ചയാണ് പോലീസ് താലിബ് ഹുസൈന്‍, ഫൈസല്‍ അഹമ്മദ് ധര്‍ എന്നിവരെ പിടികൂടിയത്.

ഇവര്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. രജൗരിയിലേയും തെക്കന്‍ കശ്മീരിലേയും നിരവധി തീവ്രവാദ കേസുകളില്‍ പോലീസ് അന്വേഷിച്ചുനടക്കുന്ന കുറ്റവാളികള്‍ കൂടിയാണ് പിടിയിലായവര്‍. ഇവരില്‍ നിന്ന് രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും വെടിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാസേന ഇവര്‍ക്കായുള്ള തിരച്ചില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

രക്ഷപ്പെടാനായി തുക്സോണ്‍ ധാക് മേഖലയില്‍ ഒളിച്ച ഇവരെ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞു. നാട്ടുകാരാണ് ഇവരെ പിടികൂടിയതും പോലീസിനേയും സൈന്യത്തേയും അറിയിച്ചതുമെന്നും ജമ്മു കശ്മീര്‍ പോലീസ് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്കായി പോലീസ് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകര്‍ പിടിയിലായ താലിബ് ഹുസൈന്‍ ആണ്.

അമര്‍നാഥ് യാത്രസംഘത്തിന് നേരെ ആക്രമണം പദ്ധതിയിട്ടതിന് പിന്നിലും താലിബ് ഹുസൈന്‍ ആണെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ നടത്തുന്ന താലിബ് ഹുസൈന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിരവധി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 9-ന് ആണ് താലിബ് ഹുസൈനെ ബിജെപി ജമ്മു മേഖലയിലെ ന്യൂനപക്ഷ മോര്‍ച്ചയുടെ ഐടി സെല്‍ ചുമതലക്കാരനായി നിയമിച്ചത്.

Content Highlights: terror attack, srinagar, bjp

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented