1526 കോടി രൂപയുടെ ഹെറോയിന്‍ വേട്ട: 'അജ്ഞാതന്‍' ഒടുവില്‍ പിടിയില്‍, ചെന്നൈയിലെ കോടീശ്വരന്‍


ബാലകൃഷ്ണൻ പെരിയസ്വാമി പിള്ളൈ

കൊച്ചി: ഇന്ത്യയിലേക്ക് കടത്തിയ 1,526 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ ചെന്നൈയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ വംശജനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) അറസ്റ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്നു മാഫിയയുടെ ഇന്ത്യയിലെ ഇടനിലക്കാരനായ ബാലകൃഷ്ണന്‍ പെരിയസ്വാമി പിള്ളൈ (52) ആണ് പിടിയിലായത്. ചെന്നൈ എഗ്മോര്‍ ചീഫ് മെട്രോപ്പോളിറ്റന്‍ കോടതിയില്‍ ഇയാളെ ഹാജരാക്കി ട്രാന്‍സ്ഫര്‍ വാറന്റില്‍ കൊച്ചിയിലെത്തിച്ചു.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലേക്ക് പ്രതിയെ മാറ്റി.

മേയ് 19-ന് ആണ് കന്യാകുമാരിയില്‍ നിന്നുള്ള രണ്ടു ബോട്ടുകളില്‍ ലക്ഷദ്വീപ് തീരത്തിനടുത്തുനിന്ന് ഒമ്പത് ചാക്കുകളിലായി 218 കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ.യും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് പിടിച്ചത്. ബോട്ടുകളിലുണ്ടായിരുന്ന 20 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ തിരുവനന്തപുരം സ്വദേശികളും ബാക്കിയുള്ളവര്‍ കന്യാകുമാരി സ്വദേശികളുമാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ വിളികള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലായിരുന്നു ഡി.ആര്‍.ഐ.യുടെ തുടരന്വേഷണം.

മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടിരുന്ന 'അജ്ഞാതന്‍' ബാലകൃഷ്ണന്‍ പെരിയസ്വാമി പിള്ളൈ ആണെന്ന് സൂചന ലഭിച്ചതോടെ നുങ്കംപാക്കത്തുള്ള ഇയാളുടെ ഫ്‌ലാറ്റ് രണ്ടാഴ്ചയിലേറെയായി ഡി.ആര്‍.ഐ.യുടെ നിരീക്ഷണത്തിലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഫോണിലെ വിളി വിവരങ്ങളില്‍ നിന്ന് ഇയാള്‍ തന്നെയാണ് സ്ഥിരമായി അവരെ ബന്ധപ്പെടാറുണ്ടായിരുന്നതും മയക്കുമരുന്ന് വരുന്ന കപ്പലിനെക്കുറിച്ച് വിവരം നല്‍കിയിരുന്നതും. പുറംകടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ഏറ്റുവാങ്ങുന്ന ഹെറോയിന്‍ തീരത്തെത്തുമ്പോള്‍ ഏല്‍പ്പിക്കേണ്ടത് ആരെയെന്നുള്ള വിവരവും ബാലകൃഷ്ണന്‍ പെരിയസ്വാമിയാണ് നല്‍കിയിരുന്നത്.

ചെന്നൈ എഗ്മോറില്‍ സ്വന്തമായി ഫ്‌ലാറ്റുകളും വാഹനങ്ങളുമെല്ലാമുള്ള സമ്പന്നനാണ് ബാലകൃഷ്ണന്‍. മയക്കുമരുന്ന് കടത്തിന് തന്റെ ശ്രീലങ്കന്‍ ബന്ധവും ഇയാള്‍ പ്രയോജനപ്പെടുത്താറുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ പൗരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡും ഇയാള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രതിയുടെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ ഡി.ആര്‍.ഐ. സംഘം സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. ഡി.ആര്‍.ഐ.യുടെ പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.


Content Highlights: lakshadweep heroin case main accused arrested from chennai

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented