അമ്മ ചോരയില്‍കുളിച്ച് കിടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഒന്നുമറിയാതെ മക്കള്‍ മൂവരും; ഞെട്ടി നാട്


ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ മടവാള്‍ മകള്‍ക്ക് നേരേയും വീശി; ഞെട്ടിത്തരിച്ച് മക്കളും നാടും

കൊലപാതകംനടന്ന വീട്ടിൽ ഒറ്റപ്പാലം പോലീസ് ഇൻസ്‌പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. നിലത്ത് രക്തത്തുള്ളികളും കാണാം, ഇൻസൈറ്റിൽ അറസ്റ്റിലായ കൃഷ്ണദാസനും കൊല്ലപ്പെട്ട രജനിയും

ഒറ്റപ്പാലം: ഒന്ന് ഒച്ചവെക്കാൻപോലുമാകാതെ അമ്മ തൊട്ടപ്പുറത്തെ മുറിയിൽ വെട്ടേറ്റ് ജീവൻവെടിയുമ്പോൾ മക്കൾ മൂന്നുപേരും ഉറക്കത്തിലായിരുന്നു. രക്തംപുരണ്ട മടവാളുമായി മുറിയിലേക്കുവന്നപ്പോഴും അവരൊന്നുമറിഞ്ഞില്ല.

ഒടുവിൽ മടവാൾ മകൾക്കുനേരെയും വീശിയടുത്തു. അലർച്ചകേട്ടെണീറ്റ മക്കൾ അഭിരാം കൃഷ്ണയും അഭിനന്ദ് കൃഷ്ണയും തങ്ങൾകണ്ട കാഴ്ചയിൽനിന്ന് മോചിതരായിട്ടില്ല. ഞെട്ടലോടെയാണ് കോതകുറിശ്ശി ഗ്രാമവും സംഭവത്തെക്കുറിച്ച് കേട്ടത്. രജനിക്ക് വെട്ടേൽക്കുമ്പോൾ തൊട്ടപ്പുറത്തെ മുറിയിലാണ് ഇളയമക്കളായ അനഘയും ഏഴുവയസ്സുകാരൻ അഭിരാം കൃഷ്ണയും കിടന്നിരുന്നത്. മറ്റൊരുമുറിയിലാണ് മൂത്തമകൻ അഭിനന്ദ് കൃഷ്ണ (16) ഉറങ്ങിയിരുന്നത്. വെട്ടേറ്റ അനഘയുടെ അലർച്ചകേട്ടാണ് ഇരുവരും ഉണർന്നത്. ഇതോടെ, ഇവരും അലറിവിളിച്ചു. ഇതുകേട്ടാണ് അയൽവാസിയും കൃഷ്ണദാസന്റെ സഹോദരനുമായ മണികണ്ഠൻ ഓടിയെത്തിയത്.രജനിയുടെയും കൃഷ്ണദാസന്റെയും കുടുംബത്തിൽ ഇതുവരെ കാര്യമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിശ്വസിക്കാനാവുന്നില്ലെന്നുമാണ് സുഹൃത്തുക്കളും പഞ്ചായത്തംഗം പി.പി. രേഷ്മയും പറയുന്നത്.

കഴിഞ്ഞദിവസങ്ങളിൽപോലും ഇരുവരെയും ക്ഷേത്രത്തിൽ കണ്ടിരുന്നെന്നും കൃഷ്ണദാസൻ ജോലിക്ക് പോയിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. കുറച്ചുകാലംമുമ്പ്, നിർമാണത്തൊഴിലിനിടെ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റശേഷം വിഷാദരോഗത്തിന് സമാനമായ സ്ഥിതിയിലായിരുന്നു കൃഷ്ണദാസനെന്ന് പോലീസും പറയുന്നു.

ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ, മുറിയിലെ കട്ടിലിൽ ഉറങ്ങുകയായിരുന്ന രജനിയെ കൃഷ്ണദാസൻ മടവാൾകൊണ്ട് വെട്ടുകയായിരുന്നെന്ന് പറയുന്നു. തുടർന്ന്, മറ്റൊരുമുറിയിൽക്കിടന്ന മകളെയും വെട്ടി. കുട്ടികൾ നിലവിളിക്കുന്നതുകേട്ട് തൊട്ടടുത്ത് താമസിക്കുന്ന കൃഷ്ണദാസിന്റെ സഹോദരൻ മണികണ്ഠൻ ഓടിയെത്തുകയും മടവാൾ പിടിച്ചുവാങ്ങി പറമ്പിലേക്ക് എറിയുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബന്ധുക്കളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന്, പോലീസെത്തുകയും രജനിയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിക്കയും ചെയ്തു.

കഴുത്തിലും കീഴ്‌ത്താടിയിലുമാണ് രജനിക്ക് മുറിവേറ്റിട്ടുള്ളത്. മകൾ അനഘയ്‌ക്ക് തലയിലും കഴുത്തിലും മുറിവുണ്ട്. അനഘ അപകടനില തരണംചെയ്തെന്ന് പോലീസ് പറഞ്ഞു. സഹോദരൻ മടവാൾ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണദാസിന്റെ കൈയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ഒറ്റപ്പാലം പോലീസ് ഇൻസ്‌പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സ്ഥലത്ത് വിരലടയാളവിദഗ്‌ധരും സാങ്കേതികവിദഗ്‌ധരുമെത്തി തെളിവുകൾ ശേഖരിച്ചു. കൊലയ്‌ക്കുപയോഗിച്ച മടവാൾ വീടിന്റെ സമീപത്തുനിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകി. അഭിനന്ദ് കൃഷ്ണ (16), അഭിരാംകൃഷ്ണ (7) എന്നിവരാണ് രജനിയുടെ മറ്റ് മക്കൾ. നിർമാണത്തൊഴിലാളിയായിരുന്നു കൃഷ്ണദാസൻ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights: lady hacked to death by husband daughter injured in Palakkad Ottappalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented