ഗുരുവായൂർ ക്ഷേത്രത്തിൽ ബാഗ് കവർന്ന യുവതി പിടിയിൽ; മോഷണത്തിനെത്തിയത്‌ മകനെ ലോഡ്‌ജില്‍ അടച്ചിട്ട ശേഷം


ഹസീന

ഗുരുവായൂർ: ക്ഷേത്രത്തിൽ തിരക്കിനിടെ ഭക്തയുടെ പണമടങ്ങിയ ബാഗ് കവർന്ന യുവതിയെ പോലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന ഭർത്താവ് മുങ്ങി. വയനാട് മേപ്പാടി കൂരിമണ്ണിൽ രേണുക എന്നു വിളിക്കുന്ന ഹസീന(40)യെയാണ് ഗുരുവായൂർ ടെമ്പിൾ എസ്.ഐ. ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഞായറാഴ്‌ച രാവിലെ ക്ഷേത്രം കൊടിമരത്തിനടുത്തായിരുന്നു മോഷണം. പ്രതിയിൽനിന്ന് 13,244 രൂപയും മൂന്ന്‌ പഴ്‌സുകളും കണ്ടെടുത്തു.

പാലക്കാട് പെരുവെമ്പ് ചോറക്കോട് ഓമനയുടെ ബാഗാണ് കവർന്നത്. ഇവർ കുടുംബസമേതം തൊഴാൻ നിൽക്കുകയായിരുന്നു. ബാഗ് മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് രേണുകയെ പിടികൂടിയപ്പോൾ അവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.

ചാവക്കാട് താലൂക്ക്‌ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും എത്തിച്ചു.

തിങ്കളാഴ്‌ച വിട്ടയച്ചശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യംചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവ് കൃഷ്ണൻ നായർ എന്നു വിളിക്കുന്ന ഉസ്മാനെ(40) പോലീസ് തിരയുന്നു.

ഉസ്മാനും ഹസീനയും 12 വയസ്സുള്ള മകനും കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെത്തിയത്.

സ്വകാര്യ ലോഡ്‌ജിൽ മുറിയെടുത്ത് മകനെ മുറിയിൽ തനിച്ചാക്കി പുറത്തുനിന്ന്‌ പൂട്ടിയിട്ടശേഷം രണ്ടുപേരും മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു.

Content Highlights: laddy arrested for staling bag from devotee in Guruvayur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented