കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവം; മന്ത്രിയുടെ പി.എസിന്റെ ഡ്രൈവര്‍ അറസ്റ്റിൽ


മാതൃഭൂമി ന്യൂസ്

കുറവൻകോണത്തെ വീട്ടിൽ കയറിയ ആൾ തന്നെയാണ് തന്നെ അതിക്രമിച്ചത് എന്ന കാര്യം മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സന്തോഷ് | Photo: Screengrab

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ പ്രതി അറസ്റ്റിൽ. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവർ മലയൻകീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. ഇയാൾ തന്നെയാണോ മ്യൂസിയത്ത് യുവതിയെ അതിക്രമിച്ചത് എന്ന കാര്യമാണ് ഇനി വ്യക്തമാകേണ്ടത്.

കുറവൻകോണത്തെ വീട്ടിൽ കയറിയ ആൾ തന്നെയാണ് തന്നെ അതിക്രമിച്ചത് എന്ന കാര്യം മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ കേസ് പേരൂർക്കട പോലീസ് സ്റ്റേഷൻ പരിധിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പേരൂർകട പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് പരിധിയിൽ നടന്ന യുവതിയെ അതിക്രമിച്ച കേസിൽ ഇയാളാണോ പ്രതി എന്ന കാര്യം ഇനി പോലീസ് കണ്ടെത്തേണ്ടിയിരിക്കുന്നത്.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് ഇയാൾ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബാക്കിയുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. മ്യൂസിയത്ത് യുവതിയെ അതിക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്ത് യുവതിയ്‌ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ നിരവധി കോണില്‍നിന്ന് വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കുറവന്‍കോണത്ത് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറി എന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇതേ ആള്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി പറഞ്ഞു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചിരുന്നു.

പിന്നീട് കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാള്‍ തന്നെയാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്.

വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നു, അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തെത്തി യുവതിയ്‌ക്കെതിരെ അതിക്രമം നടത്തുന്നു. ഈ നിഗമനത്തില്‍നിന്നാണ് പ്രതി ഒരാള്‍ തന്നെ എന്ന വിലയിരുത്തലിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Content Highlights: kuravankonam house attack - on arrest, Similarity suspected between museum attacker

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented