നാണക്കേടുണ്ടാക്കി, കുറവന്‍കോണം കേസിലെ പ്രതി സന്തോഷിനെ പുറത്താക്കാന്‍ മന്ത്രിയുടെ നിര്‍ദേശം


പ്രതി സന്തോഷ്, മന്ത്രി റോഷി അഗസ്റ്റിൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കുറവന്‍കോണം കേസിലെ പ്രതി സന്തോഷിനെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ നിന്ന് നിര്‍ദേശം. വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരനായ സന്തോഷിനെ പുറത്താക്കാന്‍ എച്ച് ആര്‍ വിഭാഗത്തിന് ജലവിഭവവകുപ്പ് നിര്‍ദേശം നല്‍കി. ജല അതോറിറ്റിയില്‍ ഡ്രൈവറാണ് പിടിയിലായ സന്തോഷ്.

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലായിരുന്നു കരാര്‍ ജീവനക്കാരനായ സന്തോഷിന് ജോലി. റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. ഓഫീസില്‍ വളരെ നല്ല പെരുമാറ്റമായിരുന്നു സന്തോഷിന്റേത്. എന്നാല്‍ ഇത്തരമൊരു കേസില്‍പ്പെട്ടതോടെ പുറത്താക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു.



ജല അതോറിറ്റിയില്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നത് എച്ച്.ആര്‍ വിഭാഗമാണ്. തന്റെ ഓഫീസിലെ ഒരാള്‍ ഇത്തരമൊരു കേസില്‍പ്പെട്ടത് മന്ത്രിക്കും ഓഫീസിനും നാണക്കേടായി മാറിയ സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന നിലയില്‍ സന്തോഷിനെ പിരിച്ചുവിടാന്‍ മന്ത്രി നിര്‍ദേശിച്ചത്.

കുറവന്‍കോണത്തെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

ഇന്നോവ കാറില്‍ എത്തി കവടിയാര്‍ റോഡില്‍ ടെന്നീസ് ക്ലബ്ബിന് സമീപത്ത് നിന്ന് കുറവന്‍കോണത്തേക്ക് പോകുന്ന വഴിയില്‍ പാര്‍ക്ക് ചെയ്തശേഷം നടന്നാണ് കുറവന്‍കോണത്തേക്ക് എത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വണ്ടി നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.

Content Highlights: kuravankonam case, crime, santhosh, fired, kwa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented