'കുപ്രസിദ്ധ പയ്യന്‍' പോക്‌സോ കേസില്‍ അറസ്റ്റില്‍


സംഭവംനടന്ന് മണിക്കുറുകള്‍ക്കുള്ളില്‍ വെള്ളയില്‍ പോലീസാണ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടിയത്.

ജയേഷ്

കോഴിക്കോട്: ഇഡ്ഡലി വില്‍പ്പനക്കാരി സുന്ദരിയമ്മയെ കൊല പ്പെടുത്തിയ കേസില്‍ കോടതി വെറുതേവിട്ടയാള്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. സ്‌കൂള്‍വിടുന്ന സമയത്ത് സ്‌കൂളില്‍ക്കടന്ന് ബാത്ത്‌റൂമില്‍ വെച്ച് ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് (34) അറസ്റ്റിലായത്. സംഭവംനടന്ന് മണിക്കുറുകള്‍ക്കുള്ളില്‍ വെള്ളയില്‍ പോലീസാണ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് ജയേഷിനെതിരേ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.

വൈകുന്നേരം സ്‌കൂള്‍വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായിവന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ഥമായി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ചശേഷം സ്‌കൂളിന്റെ മൂത്രപ്പുരയില്‍വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നുകയും മുമ്പ് ജയേഷിനെക്കുറിച്ച് ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ച് ഇക്കാര്യം ഉറപ്പിക്കുകയുമായിരുന്നു.



ഡി.സി.പി. എ. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേകടീം രൂപവത്കരിച്ച് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തുനിന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകക്കേസില്‍ വെറുതേവിട്ടശേഷം ഇയാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് 'കുപ്രസിദ്ധ പയ്യന്‍'എന്ന സിനിമ പുറത്തിറങ്ങിയത്.

വെള്ളയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ബാബുരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ യു. സനീഷ്, ബാവ രഞ്ജിത്ത്, എ.എസ്.ഐ. ദീപു കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. നവീന്‍, സിവില്‍ പോലീസ് ഓഫീസര്‍ പി. ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Kuprasidha Payyan arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented