അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് 7 വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസ്; കുറ്റപത്രം 17ന് വായിക്കും


മരിച്ചകുട്ടിയുടെ നാലു വയസ്സുകാരന്‍ അനുജന്‍ പ്രതിക്കെതിരേ മൊഴി നല്‍കി. ഈ കുട്ടിയെ അരുണ്‍ ആനന്ദ് ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും പോലീസ് കണ്ടെത്തി. ഈ കേസില്‍ പ്രതിയെ ശിക്ഷിച്ചിരുന്നു

അരുൺ ആനന്ദ്

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസില്‍ 17-ന് കുറ്റപത്രം വായിക്കും. വിചാരണ തുടങ്ങുന്ന തീയതിയും അന്നേ ദിവസം അറിയാം. പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ അന്നേ ദിവസം തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

കേസില്‍ കുട്ടിയുടെ അമ്മയെ നേരത്തേ മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതിക്കെതിരേ ഏതൊക്കെ കുറ്റങ്ങള്‍ ചുമത്തണമെന്ന് സംബന്ധിച്ചുള്ള വാദം ബുധനാഴ്ച തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി.

2019 ഏപ്രില്‍ ആറിനാണ് ക്രൂരമര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിക്കുന്നത്.

കുട്ടിയുടെ അച്ഛന്‍ നേരത്തേ തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയും അനുജനും അമ്മയും അരുണ്‍ ആനന്ദിനൊപ്പം കുമാരമംഗലത്തെ വാടകവീട്ടില്‍ താമസിച്ചു വരുകയായിരുന്നു. ഇവിടെ വെച്ച് രണ്ട് കുഞ്ഞുങ്ങളെയും നിരന്തരം ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു.

വീണ് പരിക്കേറ്റുവെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു.

മരിച്ചകുട്ടിയുടെ നാലു വയസ്സുകാരന്‍ അനുജന്‍ പ്രതിക്കെതിരേ മൊഴി നല്‍കി. ഈ കുട്ടിയെ അരുണ്‍ ആനന്ദ് ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും പോലീസ് കണ്ടെത്തി. ഈ കേസില്‍ പ്രതിയെ ശിക്ഷിച്ചിരുന്നു. പ്രതി ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍, കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും മര്‍ദനം ഏറ്റിരുന്നു. കൂടാതെ പ്രതിക്കെതിരേയുള്ള തെളിവുകള്‍ ശക്തമാക്കാന്‍കൂടിയാണ് അമ്മയെ മാപ്പുസാക്ഷിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.എസ്.അജയന്‍ ഹാജരായി.

Content Highlights: kumaramangalam murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented