വനിതാ കണ്ടക്ടർ മോശമായി സംസാരിച്ചു, ഡ്രൈവർ മർദ്ദിക്കാൻ ശ്രമിച്ചു; KSRTC ജീവനക്കാർക്കെതിരെ പരാതി


മാതൃഭൂമി ന്യൂസ്

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഒല്ലൂരിൽ നിന്ന് തെങ്കാശിയിലേക്ക് പോയ ബസിലായിരുന്നു ഷിബു എബ്രഹാം യാത്ര ചെയ്തത്. ഈ സമയം വനിതാ കണ്ടക്ടർ മോശമായി യാത്രക്കാരോട് പെരുമാറുന്നുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പ്രതീകാത്മക ചിത്രം, പരാതിക്കാരൻ | Photo: മാതൃഭൂമി, Screengrab

കൊല്ലം: കൊല്ലത്ത് യാത്രക്കാരോട് കെ.എസ്.ആർ.ടി.സി. ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി. ഡ്രൈവർ മർദ്ദിച്ചുവെന്നും വനിതാ കണ്ടക്ടർ മോശമായി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി പത്തനാപുരം സ്വദേശി ഷിബു എബ്രഹാം പോലീസിനും കെ.എസ്.ആർ.ടി.സി. അധികൃതർക്കും പരാതി നൽകി.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഒല്ലൂരിൽ നിന്ന് തെങ്കാശിയിലേക്ക് പോയ ബസിലായിരുന്നു ഷിബു എബ്രഹാം യാത്രചെയ്തത്. ഈ സമയം വനിതാ കണ്ടക്ടർ മോശമായി യാത്രക്കാരോട് പെരുമാറുന്നുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കർഷകത്തൊഴിലാളികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇതിനിടെ യാത്രക്കാരന്റെ കൈ തട്ടി ബെല്ല് അടിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് 'ആരാണ് ബെല്ല് അടിച്ചത് എന്ന് അറിഞ്ഞിട്ടേ ബസ് മുമ്പോട്ട് പോകൂ' എന്ന് ആക്രോശിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ബസ് മുന്നോട്ട് പോകവെ വീണ്ടും പലതരത്തിലുള്ള പ്രശ്നങ്ങൾ യാത്രക്കാരുമായി ഉണ്ടായി. ഇത് ഷിബു ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് തർക്കമുണ്ടായത്. പിന്നീട് തെന്മല പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. തർക്കത്തിന്റെ ശബ്ദരേഖ പരാതിക്കാരൻ കെ.എസ്.ആർ.ടി.സി. ഡി.ടി.ഒയ്ക്ക് അയച്ചു. തുടർന്ന് ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ചുവരുത്തി കാര്യത്തിന്റെ ​ഗൗരവം പറഞ്ഞ് മനസ്സിലാക്കി ഇരുവരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങി. ഈ റിപ്പോർട്ട് കെ.എസ്.ആർ.ടി.സി. വിജലൻസ് ഡറക്ടർക്ക് കൈമാറുമെന്ന് ഡി.ടി.ഒ. അറിയിച്ചു.

Content Highlights: ksrtc workers try to attack travellers in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented