എല്ലാവരും ഇറങ്ങിപ്പോ; തെറിയഭിഷേകവുമായി KSRTC വനിതാ കണ്ടക്ടര്‍, യാത്രക്കാരെ ഇറക്കിവിട്ടു


കണ്ടക്ടർ യാത്രക്കാരെ അസഭ്യം പറയുന്ന വീഡിയോയിൽനിന്ന്

തിരുവനന്തപുരം: നിര്‍ത്തിയിട്ട ബസില്‍ നേരത്തെ കയറിയതിന് യാത്രക്കാരെ അധിക്ഷേപിച്ച് വനിതാ കണ്ടക്ടര്‍. ബസിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ കണ്ടക്ടര്‍, ഇവരെയെല്ലാം ബസില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ബസിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ടക്ടര്‍ അധിക്ഷേപിച്ചു.

ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ബസില്‍ കയറിയത്. എന്നാല്‍ തനിക്ക് ബസിലിരുന്ന് ഭക്ഷണം കഴിക്കണമെന്നും എല്ലാവരും ഇറങ്ങിപ്പോകണമെന്നുമായിരുന്നു വനിതാ കണ്ടക്ടറുടെ ആവശ്യം. പുറത്ത് നല്ല വെയിലാണെന്നും താങ്കള്‍ ഒരു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചോളൂവെന്നും യാത്രക്കാര്‍ പറഞ്ഞിട്ടും കണ്ടക്ടര്‍ വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.



കണ്ടക്ടറുടെ അസഭ്യവര്‍ഷം തുടര്‍ന്നതോടെ ചില യാത്രക്കാര്‍ ആദ്യം ബസില്‍നിന്നിറങ്ങി. കൈക്കുഞ്ഞുമായെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ സമയം ബസിലുണ്ടായിരുന്നു. ഇതിനുശേഷവും ഇറങ്ങാന്‍ കൂട്ടാക്കാത്തവരെ കണ്ടക്ടര്‍ വീണ്ടും തെറിവിളിച്ചു. ഇതോടെ യാത്രക്കാരെല്ലാം ബസില്‍നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ ബസില്‍നിന്ന് ഇറങ്ങിയശേഷവും വനിതാ കണ്ടക്ടര്‍ തെറിവിളി തുടര്‍ന്നു. രൂക്ഷമായ അസഭ്യവര്‍ഷമാണ് കണ്ടക്ടര്‍ സ്ത്രീകള്‍ക്ക് നേരേ നടത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചോടെ കെ.എസ്.ആര്‍.ടി.സി.യിലും പരാതി എത്തി. ആറ്റിങ്ങല്‍ ഡിപ്പോയില്‍ ജോലിചെയ്യുന്ന വനിതാ കണ്ടക്ടറാണ് യാത്രക്കാരെ അസഭ്യം പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളോ മറ്റോ വെളിപ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Content Highlights: ksrtc woman conductor's obscene language against passengers in chirayinkeezhu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented