ബസ് യാത്രയ്ക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


KSRTC

മൂലമറ്റം: ബസ് യാത്രയ്ക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥനെ കുളമാവ് പോലീസ് അറസ്റ്റുചെയ്തു. കട്ടപ്പന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ സെലക്ഷന്‍ ഗ്രേഡ് സൂപ്രണ്ട് തിരുവനന്തപുരം ശ്രീഹരി വീട്ടില്‍ ഹരീഷ് എസ്.മുരളിയാണ് (45) അറസ്റ്റിലായത്. കൊല്ലം തൃക്കടവ് സ്വദേശിനിയായ എന്‍ജിനീയറിങ് കോളേജ് ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

തിരുവനന്തപുരത്തുനിന്ന് കട്ടപ്പനയ്ക്കുവന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. ചൊവ്വാഴ്ച വെളുപ്പിന് അഞ്ചേകാലോടെ കുളമാവ് ഡാം ടോപ്പില്‍വെച്ചാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. ഇവര്‍ ബഹളംവെച്ചു. ഉടന്‍ 112-ലേക്ക് വിളിച്ച് പോലീസ് സഹായവും തേടി. അവിടെനിന്നു ലഭിച്ച വിവരമനുസരിച്ച് കുളമാവ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തീവണ്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുമ്പ് ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു. ശിക്ഷണ നടപടിയുടെ ഭാഗമായി കട്ടപ്പനയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. കേസ് ലഘൂകരിക്കാന്‍ കുളമാവ് പോലീസ് ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അടുത്തടുത്തായിരുന്നു ഇയാളും സ്ത്രീയും ഇരുന്നത്. ഉറക്കത്തില്‍ സംഭവിച്ചതായിരിക്കാമെന്നാണ് പോലീസ് പരാതിക്കാരിയോട് പറഞ്ഞത്. എന്നാല്‍, സ്ത്രീ പരാതിയില്‍ ഉറച്ചുനിന്നതോടെ കേസെടുക്കുകയായിരുന്നെന്ന് പരാതിക്കാരിയോടൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

എസ്.ഐ. മനോജ്, എ.എസ്.ഐ. അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ നിതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: ksrtc officer arrested for molesting woman in bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented