KSRTC ഡ്രൈവര്‍ക്ക് മര്‍ദനം, പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു; കാരണം അറിയില്ലെന്ന് ഡ്രൈവര്‍


Screengrab: Mathrubhumi News

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ നടുറോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ പ്രദേശവാസികള്‍ തന്നെയാണെന്നാണ് പോലീസ് നല്‍കുന്നവിവരം.

ചിറ്റൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ.വി.രാധാകൃഷ്ണനെയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായിരുന്നു സംഭവം. പാലക്കാട്-പൊള്ളാച്ചി ബസിലെ ഡ്രൈവറായ രാധാകൃഷ്ണന്‍, ബസുമായി സ്റ്റാന്‍ഡില്‍ കയറുന്നതിനിടെ രണ്ടുപേര്‍ ബൈക്കിലെത്തി ബസ് തടയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെ ബസില്‍നിന്ന് വലിച്ചിറക്കി നടുറോഡിലിട്ട് മര്‍ദിച്ചശേഷം ഇവര്‍ കടന്നുകളയുകയും ചെയ്തു. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാളാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.



അതേസമയം, മര്‍ദിച്ചവരെ തനിക്കറിയില്ലെന്നും എന്താണ് കാരണമെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും ഡ്രൈവര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബൈക്കിലെത്തി ബസ് തടഞ്ഞ രണ്ടുപേര്‍ ആദ്യം അസഭ്യം പറഞ്ഞ് ഡോര്‍ തുറന്ന് അടിക്കുകയായിരുന്നു. പിന്നീട് തന്നെ ബസില്‍നിന്ന് വലിച്ചിറക്കി വീണ്ടും മര്‍ദിച്ചതായും ഇദ്ദേഹം പറഞ്ഞു. സംഭവത്തിനുശേഷം യാത്രക്കാരുമായി പൊള്ളാച്ചിയിലേക്ക് പോയ ഇദ്ദേഹം, അവിടെനിന്ന് തിരികെ വരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.


Content Highlights: ksrtc driver attacked in kozhinjambara palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented