തുമ്പായത് കപ്പി; ഇടുക്കിയില്‍ KSEB-യുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ച് കടത്തിയവര്‍ പിടിയില്‍


മോഷ്ടിച്ച ട്രാന്‍സ്ഫോര്‍മര്‍ പിക്കപ്പ് വാനില്‍ ഒന്നാംപ്രതിയുടെ വീട്ടിലാണ് എത്തിച്ചത്. തൊണ്ടിമുതലും ട്രാന്‍സ്ഫോര്‍മര്‍ കടത്താനുപയോഗിച്ച പിക്കപ്പ് വാനും പോലീസ് പിടിച്ചെടുത്തു.

പ്രതീകാത്മക ചിത്രം. ഇൻസെറ്റിൽ അറസ്റ്റിലായ തോമസ്, ബിനു, സെബിൻ

ചെറുതോണി(ഇടുക്കി): കെ.എസ്.ഇ.ബി.യുടെ ട്രാന്‍സ്ഫോര്‍മര്‍ മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ മൂന്നുപേരെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റുചെയ്തു. വാത്തിക്കുടി കൊന്നക്കാമാലി ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തില്‍ സെബിന്‍ (30) കാരികുന്നേല്‍ തോമസ് (49) മറ്റപ്പിള്ളില്‍ ബിനു (48) എന്നിവരെയാണ് മുരിക്കാശ്ശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ 23-ശേഷമാണ് ട്രാന്‍സ്ഫോര്‍മര്‍ പ്രതികള്‍ കടത്തിയത്.

ദൈവംമേട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പാറമടക്കുവേണ്ടി കെ.എസ്.ഇ.ബി. സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറാണ് പ്രതികള്‍ കടത്തിയത്. പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ തിരികെ കൊണ്ടുപോയിരുന്നില്ല. ട്രാന്‍സ്ഫോര്‍മര്‍ പൊളിച്ചാല്‍ അതിനുള്ളില്‍നിന്നും ലക്ഷങ്ങള്‍ വിലയുള്ള ചെമ്പുകമ്പിയും കോയിലും കിട്ടുമെന്ന ധാരാണയിലാണ് പ്രതികള്‍ മോഷണം നടത്തിയത്. എന്നാല്‍ കോയിലും അലൂമിനിയം കമ്പികളും മാത്രമാണ് ട്രാന്‍സ്ഫോമറില്‍നിന്നും പ്രതികള്‍ക്ക് ലഭിച്ചത്.

മുരിക്കാശ്ശേരി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ അസി.എക്സി.എന്‍ജിനീയര്‍ കഴിഞ്ഞ വ്യാഴാഴ്ച നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ട്രാന്‍സ്ഫോര്‍മര്‍ ഇളക്കിയെടുക്കുന്നതിനായി പ്രതികള്‍ കപ്പികള്‍ ഇരുമ്പുകടയില്‍നിന്നും വാങ്ങിയിരുന്നു. മോഷണത്തിനുശേഷം പ്രതികള്‍ ഈ കപ്പി സംഭവസ്ഥലത്തുപേക്ഷിച്ചു. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്.

മോഷ്ടിച്ച ട്രാന്‍സ്ഫോര്‍മര്‍ പിക്കപ്പ് വാനില്‍ ഒന്നാംപ്രതിയുടെ വീട്ടിലാണ് എത്തിച്ചത്. തൊണ്ടിമുതലും ട്രാന്‍സ്ഫോര്‍മര്‍ കടത്താനുപയോഗിച്ച പിക്കപ്പ് വാനും പോലീസ് പിടിച്ചെടുത്തു. അറസ്റ്റുചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

മുരിക്കാശ്ശേരി എസ്.ഐ. എന്‍.എസ്. റോയി, അഡീഷണല്‍ എസ്.ഐ. സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: kseb transformer theft in cheruthoni idukki three arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented