മർദനമേറ്റ കണ്ണദാസ്
പാലക്കാട്: വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ പോയ കെഎസ്ഇബി ജീവനക്കാരന് ക്രൂരമര്‍ദനം. ഓവര്‍സിയര്‍ കണ്ണദാസനാണ് മര്‍ദനമേറ്റത്. പോലീസുകാരന്റെ മകനും കൂട്ടുകാരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് കണ്ണദാസ് ആരോപിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ള കണ്ണദാസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് കവുങ്ങുകള്‍ വെട്ടിമാറ്റണമായിരുന്നു. ഇതിനായി ഒരു കരാര്‍ തൊഴിലാളിയുമായി പ്രദേശത്തേക്ക് പോയി. മതില്‍ പൊളിയുമെന്നും കവുങ്ങ് വെട്ടിമാറ്റരുതെന്നും ഒരു വീട്ടിലെ ആള്‍ തട്ടികയറി. സിഐ ആണെന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് തിരിച്ചുപോന്ന തന്റെ അടുത്തേക്ക് കാറിലെത്തിയ മൂന്ന് പേര്‍ വന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് കണ്ണദാസ് പറഞ്ഞു. പോലീസുകാരന്റെ മകനും സുഹൃത്തുക്കളുമാണ് ഇതെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'കരന്റില്ലെന്ന് പറയാന്‍ വേണ്ടി ആരെങ്കിലും വരുന്നതാകുമെന്നാണ് കരുതിയത്. എന്നാല്‍ നിങ്ങളാണോ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന് ചോദിക്കുകയും ഉടന്‍ അടിക്കുകയുമാണ് ഉണ്ടായത്' കണ്ണദാസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..