പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
കോഴിക്കോട്: താമരശ്ശേരിയില്‍ 19-കാരിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് വീട്ടിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയത്. പിന്നീട്, പെണ്‍കുട്ടി തിരിച്ചെത്താതായതോടെ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചു.
വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Content Highlights: kozhikode thamarassery 19 year old girl raped administrating drug abandoned at churam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..