കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി
കൊച്ചി: കോഴിക്കോട്ട് എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയെ ലഹരിമരുന്നു മാഫിയ കാരിയറായി ഉപയോഗിച്ച കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ. അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലഹരി മാഫിയയും പോലീസും തമ്മില്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിയുടെ മകളെ 2022 നവംബറിലാണ് ലഹരിമരുന്ന് ഉപയോഗിച്ച നിലയില്‍ സ്‌കൂളില്‍ കണ്ടെത്തിയത്. ലഹരിമരുന്നു കടത്താന്‍ മാഫിയ തന്റെ മകളെ ഉപയോഗിക്കുകയായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യവാരം മുതല്‍ പെണ്‍കുട്ടിയെ ഈ സംഘം ഉപയോഗിക്കുന്നുണ്ട്.
സ്‌കൂളിലെ കബഡി പ്രാക്ടീസിനിടെ ഒന്‍പതാം ക്‌ളാസിലെ മറ്റൊരു കുട്ടിയാണ് ലഹരിമരുന്നു ചേര്‍ത്ത ബിസ്‌കറ്റ് നല്‍കിയത്. പ്‌ളസ് വണ്ണില്‍ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയാണ് എം.ഡി.എം.എ. തന്നതെന്നും മകള്‍ വെളിപ്പെടുത്തി. പിന്നീട് ഇവര്‍ മകളെ പുറത്തുള്ള രണ്ടുപേര്‍ക്ക് പരിചയപ്പെടുത്തി. ഇവര്‍ മകളെ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ലഹരിമരുന്നു കടത്തിനായി തലശ്ശേരിയിലും മാഹിയിലും കൊണ്ടുപോയി.
അവിടെ െവച്ച് റാക്കറ്റിലുള്‍പ്പെട്ട റംനാസ് എന്ന വ്യക്തിക്ക് മകളെ ഇവര്‍ പരിചയപ്പെടുത്തിക്കൊടുത്തു. ശരീരത്തില്‍ മുറിവുണ്ടാക്കി ലഹരി ഉപയോഗിക്കുന്ന രീതി ഇവര്‍ പഠിപ്പിച്ചെന്നും ലഹരിമരുന്നു സംഘത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍ കാലിന്റെ തള്ളവിരലില്‍ അടയാളമിട്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
പിന്നീട് പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പം പോകുമ്പോള്‍ റംനാസിനെ കണ്ട് ഭയപ്പെട്ടതിനെത്തുടര്‍ന്ന് ചോമ്പാല പോലീസില്‍ പരാതി നല്‍കി. എന്നാല്‍, ദുര്‍ബല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
മകള്‍ നല്‍കിയ മൊഴിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസ് ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരി പിന്നീട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. എന്നാല്‍, മാര്‍ച്ച് ആറിന് നിയമസഭയില്‍ മുഖ്യമന്ത്രി കേസിലെ പ്രതികളെ സഹായിക്കുന്ന വിധത്തിലാണ് സംസാരിച്ചതെന്നും കേസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നാണ് പറഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു.
Content Highlights: kozhikode school student drugs case mother filed petition for cbi inquiry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..