ഒമ്പതാംക്ലാസുകാരി ലഹരിക്കെണിയില്‍; മജിസ്‌ട്രേറ്റ് മൊഴിയെടുത്തു; സുഹൃത്തിനെ ചോദ്യംചെയ്ത് വിട്ടയച്ചു


1 min read
Read later
Print
Share

Screengrab: Mathrubhumi News

കോഴിക്കോട്: ഒമ്പതാംക്ലാസുകാരി ലഹരിക്കെണിയില്‍ അകപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിക്കു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് വിട്ടയച്ചത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുള്ള പത്തുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഓരോരുത്തരെയും പ്രത്യേകം നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്ന് അന്വേഷണത്തലവന്‍ സിറ്റി നര്‍കോട്ടിക് സെല്‍ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. കുട്ടിയുടെയും മറ്റുള്ളവരുടെയും മൊഴിയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍, ലഹരിക്കൈമാറ്റരീതികള്‍, കുട്ടിയുടെ വീട്, പഠിക്കുന്ന സ്‌കൂള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഇംഹാന്‍സില്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. പഞ്ചായത്തിന്റെ ഇടപെടലില്‍ ചൈല്‍ഡ് ലൈനാണ് കുട്ടിക്ക് കൗണ്‍സിലിങ് ഏര്‍പ്പാടാക്കിയത്.

മൂന്നുമാസംമുമ്പ് പോലീസില്‍ ലഹരിവസ്തുക്കള്‍ സംബന്ധിച്ച് വിവരം നല്‍കിയപ്പോള്‍ അവ നശിപ്പിച്ചുകളയാനാണ് പോലീസ് പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് മാതാവും സാമൂഹികപ്രവര്‍ത്തകരും പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. മൂന്നുവര്‍ഷമായി പെണ്‍കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ലഹരിമരുന്ന് ഉപയോഗിച്ചുതുടങ്ങിയതെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം കൂട്ടായ്മ മുഖേനയാണ് മയക്കുമരുന്നുസംഘത്തിന്റെ വലയിലാകുന്നത്. ഒരുമാസം ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സ നടത്തിയിട്ടുണ്ട്.

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ച മൊബൈല്‍ ഫോണ്‍ ദുരുപയോഗപ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുണ്ടാക്കുന്നതും ലഹരിക്കൈമാറ്റം നടന്നതെന്നും കുട്ടി മൊഴിനല്‍കി. സ്‌കൂളിലെത്തന്നെ നാലു പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടുകുട്ടികള്‍ പ്‌ളസ്ടു കഴിഞ്ഞ് സ്‌കൂള്‍വിട്ടു. മറ്റ് രണ്ടുകുട്ടികളുടെ പേര് പെണ്‍കുട്ടി അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആളാണ് കുട്ടിയെ ഗ്രൂപ്പില്‍ ചേര്‍ത്ത് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചത്. ആദ്യം സൗജന്യമായി ലഹരി നല്‍കുകയും പിന്നീട് കാരിയറാക്കി മാറ്റുകയുമായിരുന്നു. ഒമ്പതാം ക്‌ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി അഞ്ചുമാസമായി സ്‌കൂളില്‍ പോയിട്ടില്ല.

Content Highlights: kozhikode school girl drugs case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kannur train fire

2 min

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

Jun 1, 2023


attack

'കല്ലുകൊണ്ട് മുഖത്തിടിച്ചു, ബെൽറ്റുകൊണ്ട് അടിച്ചു'; മലയാളി വിദ്യാർഥികളെ അക്രമിച്ച 7 പേർ അറസ്റ്റിൽ

Jun 2, 2023


RAPE

1 min

19-കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു, പോലീസ് അന്വേഷണം

Jun 2, 2023

Most Commented