കോഴിക്കോട് മോഷണപരമ്പര: നാലു ക്ഷേത്രങ്ങളിലും അടച്ചിട്ട വീട്ടിലും കവർച്ച


കോട്ടൂളി മാലാടത്ത് ക്ഷേത്രത്തിൽ മോഷ്ടാവ് തകർത്ത ഭണ്ഡാരത്തിലെ വിരലടയാളം ശേഖരിക്കുന്ന വിരലടയാള വിദഗ്ധ എ.വി. ശ്രീജയയുടെ നേതൃത്വത്തിലുള്ള സംഘം, കക്കോടി അമ്പലത്ത്കാവ് ക്ഷേത്രമുറ്റത്തെ വിളക്ക് ഇളക്കി മാറ്റാൻ ശ്രമിക്കുന്ന മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞപ്പോൾ

കോഴിക്കോട് : കോട്ടൂളി മാമ്പിലാംപറമ്പ് മാലാടത്ത് ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചയോടെ മോഷണം. പുലർച്ചെ അഞ്ചുമണിയോടെ ക്ഷേത്രം ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടനെ ക്ഷേത്രം ഭാരവാഹികളെയും മെഡിക്കൽ കോളേജ് പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന നാലു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഏകദേശം 25,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ട്. നിവേദ്യങ്ങളുണ്ടാക്കുന്ന തിടപ്പള്ളിയിലും മോഷണം നടത്തിയിട്ടുണ്ട്. ഇവിടെ സൂക്ഷിച്ചിരുന്ന വലിയ ഉരുളികളും വിളക്കുകളും മോഷ്ടിച്ചിട്ടുണ്ട്. ശ്രീകോവിലിനുമുന്നിൽ തൂക്കിയിട്ടിരിക്കുന്ന രണ്ട് വലിയ മണികൾ മുറിച്ചുമാറ്റിയിട്ടുണ്ട്.

ക്ഷേത്രകോമ്പൗണ്ടിനുള്ളിലെ മറ്റു മുറികളിൽ മോഷണം നടത്തിയിട്ടില്ല. ഈ മുറികളിലാണ് കൂടുതൽ വിളക്കുകളും പാത്രങ്ങളുമെല്ലാം സൂക്ഷിച്ചിരുന്നത്. ഭണ്ഡാരം പൊളിച്ചശേഷം ക്ഷേത്രത്തിന്റെ പിറകുവശത്ത് എത്തിച്ചാണ് തകർത്ത് പണം കവർന്നത്.ശ്രീകോവിലിനുമുന്നിലെ പ്രധാനഭണ്ഡാരം പൊളിക്കാൻ മോഷ്ടാവിന് കഴിഞ്ഞിട്ടില്ല. ക്ഷേത്രകോമ്പൗണ്ടിനുള്ളിൽനിന്നുതന്നെ മോഷ്ടാവ് മറന്നുവെച്ച ഹെൽമെറ്റും മോഷണത്തിനായി കൊണ്ടുവന്ന കൊടുവാളും ചുറ്റികയും ഉളിയും കണ്ടെത്തി. ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണമെടുത്തിട്ട് ഒരു മാസത്തിലധികമായി. ഈ വരുന്ന ഞായറാഴ്ച പണമെടുക്കാനിരിക്കെയാണ് മോഷണം. ക്ഷേത്രത്തിൽ സി.സി.ടി.വി.യില്ലാത്തതിനാൽ തൊട്ടടുത്ത റോഡുകളിലോ വീടുകളിലോ സി.സി.ടി.വി.യുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു സംഭവസ്ഥലത്തെത്തി. എ.വി. ശ്രീജയയുടെ നേതൃത്വത്തിലുള്ള വിരലടയാളവിദഗ്ധർ സംഭവസ്ഥലത്ത് പരിശോധനനടത്തി. ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തിയിരുന്നു.

കക്കോടി അമ്പലത്ത്കാവ് ക്ഷേത്രം

കക്കോടി : അമ്പലത്ത്കാവ് ക്ഷേത്രത്തിൽ മോഷണം. മോഷ്ടാക്കളായ രണ്ടുപേരുടെ ദൃശ്യം ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ പതിഞ്ഞു. വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു മോഷണം. 20 കിലോ തൂക്കമുള്ള വിളക്ക്, അഞ്ച് നിലവിളക്കുകൾ, 13 ഓട്ടുരുളികൾ തുടങ്ങിയവയാണ് മോഷണം പോയത്. തിടപ്പള്ളിയുടെ പൂട്ട് പൊളിച്ച നിലയിലാണ്. ഉപദേവതകൾക്കായി തറകളിൽവെച്ച വിളക്കുകളാണ് പോയത്. ക്ഷേത്രമുറ്റത്തുള്ള വലിയ ഓട്ടുവിളക്ക് ഇളക്കാൻ ശ്രമിക്കുന്നതും ഇളക്കിയെടുക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് പോകുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞു. വിളക്കിന്റെ ഒരുഭാഗവും ചെരിപ്പും മറ്റും ക്ഷേത്രമതിലിന് സമീപം കണ്ടെത്തി. അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചേവായൂർ ഇൻസ്പെക്ടർ ബിജു, എസ്.ഐ. സുരേഷ്, സ്പെഷ്യൽ ബ്രാഞ്ച്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ പരിശോധന നടത്തി.

ചേളന്നൂരിലും ക്ഷേത്രങ്ങളിൽ മോഷണം

ചേളന്നൂർ : മുതുവാട്ട്താഴം ഓട്ടൂര് രാരംവീട്ടിൽ കുലവൻദേവസ്ഥാനത്തുനിന്ന് നാല് ഓട്ടുവിളക്കുകൾ മോഷണം പോയി. നാലും അഞ്ചും കിലോഗ്രാം തൂക്കമുള്ള വിളക്കുകളാണ് പോയത്. എട്ടേരണ്ടിന് സമീപം ക്ഷേത്രത്തിൽനിന്നും വിളക്കുകൾ മോഷണംപോയി. കാക്കൂർ പോലീസ് പരിശോധന നടത്തി.

ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ പതിനേഴുകാരൻ പിടിയിൽ

കോഴിക്കോട് : ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ പതിനേഴുകാരൻ പിടിയിൽ. തടമ്പാട്ടുതാഴം സ്വദേശിയാണ് ടൗൺ പോലീസിന്റെ പിടിയിലായത്. മെഡിക്കൽ കോളേജ്, ചേവായൂർ, എലത്തൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ കളവുനടത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു. എലത്തൂരിൽനിന്ന് ഒരു സ്കൂട്ടറും മോഷ്ടിച്ചിട്ടുണ്ട്. ഒപ്പം സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ കൂടിയുണ്ടെന്നും ഇവരെപ്പറ്റിയും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.

Content Highlights: Kozhikode robbery: Robbery in four temples and a closed house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented