യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വര്‍ണക്കടത്ത് സംഘത്തിലെ ഒരാള്‍ക്കെതിരേ പീഡനക്കേസും


Screengrab: Mathrubhumi News

കോഴിക്കോട്: പേരാമ്പ്രയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ ഒരാള്‍ക്കെതിരേ പീഡനക്കേസും. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമെന്ന് കരുതുന്ന നാസര്‍ സ്വാലിഹിനെതിരേയാണ് പോലീസ് പുതിയ കേസെടുത്തത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

അതേസമയം, സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദി(26)നെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി യുവാവ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലാണ്.

യുവാവിനെ കണ്ടെത്താന്‍ മൂന്നുസംഘങ്ങളായി തിരിഞ്ഞ് പോലീസ് വയനാട്, മലപ്പുറം ജില്ലകളില്‍ അന്വേഷണം നടത്തുന്നുണ്ട്. പേരാമ്പ്ര എ.എസ്.പി. ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡി.ഐ.ജി. രാഹുല്‍ ആര്‍. നായര്‍ റൂറല്‍ എസ്.പി. കറുപ്പസാമിക്കൊപ്പം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. അതിനിടെ എത്രയുംപെട്ടെന്ന് മകനെ കണ്ടെത്താനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍.

വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വര്‍ണം മറ്റൊരാള്‍ക്ക് കൈമാറിയതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. സ്വര്‍ണം തിരികെ നല്‍കിയില്ലെങ്കില്‍ യുവാവിനെ കൊല്ലുമെന്ന ഭീഷണിസന്ദേശം അയച്ച കൊടുവള്ളി സ്വദേശിയായ നാസര്‍ സ്വാലിഹ് എന്നയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇര്‍ഷാദിനെ ക്വട്ടേഷന്‍ സംഘം കൊണ്ടുപോയതാണെന്നാണ് നാസര്‍ മാതാപിതാക്കളോട് പറഞ്ഞത്. രണ്ടുലക്ഷം നല്‍കിയാല്‍ സ്വര്‍ണം കൈമാറിയവരില്‍നിന്ന് വാങ്ങിയെടുക്കാനും മറ്റൊരു സംഘത്തെ ഏര്‍പ്പാടാക്കാമെന്നും പറഞ്ഞിട്ടുണ്ട്. വാട്സാപ്പ് കോളില്‍മാത്രമാണ് ഇയാള്‍ കുടുംബത്തെ ബന്ധപ്പെടുന്നത്. എന്നാല്‍, മറ്റൊരാളുടെ ഫോണില്‍നിന്ന് ഇര്‍ഷാദ് ആദ്യം വിളിച്ചത് വയനാട്ടില്‍നിന്നാണെന്നാണ് പോലീസിനു ലഭിച്ച സൂചന.

മേയ് 13-ന് ഇര്‍ഷാദ് നാട്ടില്‍ എത്തിയതിനുപിന്നാലെ സ്വര്‍ണം ആവശ്യപ്പെട്ട് സൂപ്പിക്കടയിലെ വീട്ടിലെത്തിയിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുത്തുവിട്ട സ്വര്‍ണം ലഭിക്കാത്തതിനാല്‍ ഭര്‍ത്താവിനെ ചിലര്‍ വിദേശത്ത് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പറഞ്ഞാണ് ഇവരെത്തിയിരുന്നത്. തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയവര്‍ പറഞ്ഞതു പ്രകാരമാണ് യുവതി എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇര്‍ഷാദ് സ്വര്‍ണം നല്‍കിയതെന്ന് പറയുന്ന സൂപ്പിക്കടയിലെ ഷെമീറിനെ പോലീസ് കഴിഞ്ഞദിവസം നാടകീയസംഭവങ്ങള്‍ക്കുശേഷം കസ്റ്റഡിയിലെടുത്തിരുന്നു. പിടികൂടുന്നതിനുമുമ്പ് കൈയില്‍ മുറിവുണ്ടാക്കിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷെമീറിനെ വൈദ്യപരിശോധനയും നടത്തി. ഷെമീറടക്കം മൂന്നംഗസംഘത്തിനാണ് സ്വര്‍ണം വിമാനത്താവളത്തില്‍വെച്ച് കൈമാറിയതെന്നാണ് ഇര്‍ഷാദിന്റെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്. മേയ് 13-ന് വിദേശത്തുനിന്നെത്തിയ യുവാവ് 23-ന് വീട്ടില്‍നിന്ന് വയനാട്ടിലേക്കെന്നുംപറഞ്ഞ് പോയി. ഈ മാസം ആദ്യമാണ് തട്ടിക്കൊണ്ടുപോയതായി വിവരമെത്തുന്നത്.


Content Highlights: kozhikode permabra gold smuggling gang kidnap case police registered rape case against one accused

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented