'എന്റെ മോനെ അവര്‍ കൊന്നു, രണ്ടാമത്തെ മകനെയും അവര്‍ കൊല്ലും'; പൊട്ടിക്കരഞ്ഞ് ഇര്‍ഷാദിന്റെ ഉമ്മ


''നല്ല നീന്തലറിയുന്നവനാണ് ഇര്‍ഷാദ്. നല്ല വെള്ളമുള്ളിടത്തും അവന്‍ നീന്തിക്കയറും. അവന്‍ ഒരിക്കലും മുങ്ങിമരിക്കില്ല. സ്വര്‍ണക്കടത്തുസംഘം കൊന്നുകൊണ്ടുവന്നിട്ടതാകാനേ വഴിയുള്ളൂ'' -ഉപ്പ നാസര്‍ പറയുന്നു.

ഇർഷാദിന്റെ മരണവാർത്തകേട്ട് വിതുമ്പുന്ന ഉമ്മ നഫീസയും ഉപ്പ നാസറും

പേരാമ്പ്ര: ''എന്റെ മോനെ അവര്‍ കൊന്നു; എനിക്കിനി ആരുമില്ല. രണ്ടാമത്തെ മകനെയും അവര്‍ കൊല്ലും'' -മകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകേട്ട് വിശ്വസിക്കാനാകാതെ ഇര്‍ഷാദിന്റെ ഉമ്മ നഫീസ വിതുമ്പിക്കരഞ്ഞു. മകനെ പോലീസ് രക്ഷിച്ചു കൊണ്ടുവരുമെന്നു കാത്തിരുന്ന ഉമ്മയ്ക്കും ഉപ്പ നാസറിനും കേട്ടതൊന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മൃതദേഹം മാറി സംസ്‌കരിച്ചതിനാല്‍, അവസാനമായി ഒരുനോക്കുകാണാന്‍പോലുമാകാതെ പൊട്ടിക്കരയുകയാണിവര്‍.

''പണമുണ്ടെന്നുകരുതി എന്തും കളിക്കാമെന്ന് കരുതരുത്. മോന്റെ ജീവനെടുത്തവരെ വെറുതെവിടരുത്. നല്ല ശിക്ഷ കൊടുക്കണം. നഫീസയുടെ വാക്കുകള്‍ കരച്ചിലിനിടയില്‍ ഇടയ്ക്കിടെ മുറിഞ്ഞു. എന്റെ രണ്ടാമത്തെ മകനും ദുബായിലാണ്. അവനെയും അവര്‍ ഒരുദിവസം പിടിച്ചുകൊണ്ടുപോയതാണ്. അവനെയും അവര്‍ കള്ളക്കേസില്‍ കുടുക്കും.'' -അവര്‍ പറഞ്ഞു.

''നല്ല നീന്തലറിയുന്നവനാണ് ഇര്‍ഷാദ്. നല്ല വെള്ളമുള്ളിടത്തും അവന്‍ നീന്തിക്കയറും. അവന്‍ ഒരിക്കലും മുങ്ങിമരിക്കില്ല. സ്വര്‍ണക്കടത്തുസംഘം കൊന്നുകൊണ്ടുവന്നിട്ടതാകാനേ വഴിയുള്ളൂ'' -ഉപ്പ നാസര്‍ പറയുന്നു. ''കുറ്റക്കാരെയെല്ലാം പിടികൂടാന്‍ നിയമത്തിനായില്ലെങ്കില്‍ ഞാന്‍ തന്നെ അതിനായി ഇറങ്ങേണ്ടിവരും. ഇനിയൊരു മക്കള്‍ക്കും ഈ ഗതി ഉണ്ടാകരുത്''. മേപ്പയ്യൂരിലെ ദീപക്കിന്റെ കുടുംബത്തിന് സംശയമുണ്ടായിട്ടും തിടുക്കത്തില്‍ സംസ്‌കാരം നടത്തിയതെന്തിനാണെന്ന ചോദ്യവും കുടുംബം ഉയര്‍ത്തുന്നു. ഡി.എന്‍.എ. പരിശോധനാഫലം വരുന്നതുവരെയെങ്കിലും കാത്തിരിക്കാമായിരുന്നില്ലേയെന്നാണ് ഇവര്‍ ചോദിക്കുന്നത്.

നാസറിന്റെ മൂന്നുമക്കളില്‍ മൂത്തയാളാണ് ഇര്‍ഷാദ്. കുറച്ചുകാലം വിദേശത്തായിരുന്ന നാസര്‍ കടിയങ്ങാട് റോഡില്‍ ഹോട്ടല്‍ നടത്തുകയാണ്. ഇളയമകന്‍ അര്‍ഷാദും ദുബായിലാണ്. സഹോദരിയുടെ നിക്കാഹിന് തൊട്ടുമുമ്പാണ് ഇര്‍ഷാദ് നാട്ടിലേക്ക് എത്തിയത്. എന്നാല്‍, ഭീഷണിയുള്ളതിനാല്‍ അതില്‍ പങ്കെടുക്കാന്‍നില്‍ക്കാതെ വീട്ടില്‍നിന്നും പോവേണ്ടിവരുകയായിരുന്നു. ഇര്‍ഷാദിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. ഭാര്യ ഷഹദ പറമ്പത്തെ സ്വന്തം വീട്ടിലാണുള്ളത്. ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞെങ്കിലും സൂപ്പിക്കടയിലെ വീട്ടിലേക്ക് എത്തിച്ചിട്ടില്ല.

ആദ്യം കാണാതായപ്പോള്‍ തിരികെക്കിട്ടി; തട്ടിക്കൊണ്ടുപോയപ്പോള്‍ അവസാനയാത്രയായി...

പേരാമ്പ്ര: മൂന്നുമാസം മുമ്പ് ദുബായിലേക്കുപോയ പന്തിരിക്കര സൂപ്പിക്കടയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് മേയ് 13-നാണ് തിരികെ നാട്ടിലെത്തിയത്. വിസിറ്റിങ് വിസയില്‍ ദുബായിലേക്കുപോയി ജോലിയൊന്നും ശരിയാകാതെ തിരികെവരികയായിരുന്നു. വരുന്നവഴിയില്‍ വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തില്‍ വെച്ച് സൂപ്പിക്കടയില്‍തന്നെയുള്ള ഷെമീറിനും സുഹൃത്തുക്കള്‍ക്കും കൈമാറിയെന്നാണ് കുടുംബം വെളിപ്പെടുത്തിയത്. വിമാനത്തില്‍ വന്നിറങ്ങിയിട്ടും വീട്ടിലേക്ക് എത്താത്തതിനാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

അടുത്തദിവസം സൂപ്പിക്കടയില്‍നിന്ന് തന്നെ പോലീസ് ഇര്‍ഷാദിനെ കണ്ടെത്തി, കോടതിയില്‍ ഹാജരാക്കിയിരുന്നു. ശേഷം ഇര്‍ഷാദ് വീട്ടിലേക്ക് തിരികെയെത്തുകയും ചെയ്തു. സ്വര്‍ണം മാറി കൈമാറിയ സാഹചര്യത്തില്‍ സ്വര്‍ണം കൊടുത്തുവിട്ടവര്‍ ഭീഷണിയും തുടങ്ങി. ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുകാര്‍ക്ക് പരിചയപ്പെടുത്തിയ ആളുടെ ഭാര്യയായ പത്തനംതിട്ട സ്വദേശിനി സ്വര്‍ണം തിരികെവേണമെന്നു പറഞ്ഞ് സൂപ്പിക്കടയിലെത്തി. ഭര്‍ത്താവിനെ വിദേശത്ത് തടഞ്ഞുവെച്ചിരിക്കുകയാണെന്നും സ്വര്‍ണം തിരികെനല്‍കണമെന്നുമാണ് ഇവരാവശ്യപ്പെട്ടത്. വീട്ടുകാര്‍ മര്‍ദിച്ചെന്ന പരാതിയുമായും ഇവര്‍ രംഗത്തെത്തുകയുണ്ടായി. എന്നാല്‍, ഇത് വ്യാജമായുണ്ടാക്കിയതാണെന്നാണ് കുടുംബം വെളിപ്പെടുത്തിയത്.

മേയ് 23-ഓടെ ഇര്‍ഷാദ് ഡ്രൈവറായി ജോലിനോക്കാനെന്നപേരില്‍ വീട്ടില്‍നിന്ന് പോയി. ആദ്യം കോഴിക്കോട്ടേക്കും പിന്നീട് വയനാട്ടിലേക്കുമാണ് പോയത്. വയനാട്ടില്‍ ആദ്യം ലോഡ്ജുകളില്‍ താമസിപ്പിച്ചിരിക്കുകയാണെന്നാണ് ഇര്‍ഷാദിന്റെതായി പുറത്തുവന്ന ഒരു വീഡിയോയില്‍ വ്യക്തമാക്കിയിരുന്നത്. പിന്നീട് മുഹമ്മദ് സാലിഹിന്റെ സംഘം പിടികൂടിയെന്നാണ് അറസ്റ്റിലായവരില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം.

ജൂലായ് എട്ടോടെയാണ് സ്വര്‍ണം കിട്ടാത്തതിനാല്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് നാസറെന്ന മുഹമ്മദ് സാലിഹിന്റെ ഫോണ്‍വിളിയെത്തുന്നത്. ഇര്‍ഷാദിനെ കെട്ടിയിട്ടിട്ടുള്ള ഫോട്ടോയും അയച്ചുനല്‍കി. പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതിനാല്‍ വീട്ടുകാര്‍ ആദ്യം പോലീസിനെ സമീപിക്കാന്‍ മടിച്ചു.

കഴിഞ്ഞമാസം 28-നാണ് പെരുവണ്ണാമൂഴി പോലീസിന് പരാതി നല്‍കുന്നത്.

നാള്‍വഴി

മേയ് 13 - ഇര്‍ഷാദ് ദുബായില്‍നിന്ന് എത്തുന്നു.

മേയ് 23 - ഇര്‍ഷാദ് ജോലിക്കായി വീട്ടില്‍നിന്ന് പോകുന്നു.

ജൂലായ് എട്ട് - ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതായി സംഘത്തിന്റെ സന്ദേശം.

ജൂലായ് 15- പുറക്കാട്ടേരി പാലത്തിനടുത്ത് യുവാവ് വീണതായ വിവരം.

ജൂലായ് 17- തിക്കോടി കോടിക്കല്‍ കടപ്പുറത്ത് അജ്ഞാതമൃതദേഹം.

ജൂലായ് 28- ഇര്‍ഷാദിന്റെ കുടുംബം പോലീസില്‍ പരാതിനല്‍കുന്നു.

ഓഗസ്റ്റ് ഒന്ന്- മൂന്നാംപ്രതി അറസ്റ്റിലാകുന്നു.

ഓഗസ്റ്റ് നാല്- മൃതദേഹം ഇര്‍ഷാദിന്റേതെന്ന ഡി.എന്‍.എ. ഫലം ലഭിക്കുന്നു. മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍

കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

പേരാമ്പ്ര: പന്തിരിക്കര സൂപ്പക്കടയിലെ ഇര്‍ഷാദിനെ (26) തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. വയനാട് പൊഴുതന ചിറക്കല്‍ സജീറിനെയാണ് (27) പെരുവണ്ണാമൂഴി പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതില്‍ പങ്കാളിയായ കുറ്റത്തിനാണ് അറസ്റ്റ്. കേസില്‍ ഇതോടെ നാലുപേര്‍ അറസ്റ്റിലായി. മൂന്നാം പ്രതി കണ്ണൂര്‍ പിണറായി മര്‍ഹബ വീട്ടില്‍ മര്‍സീദ് (32), കല്‍പ്പറ്റ കടുമിടുക്കില്‍ ജിനാഫ് (31), വൈത്തിരി ചെറുമ്പാല ഷഹീല്‍ (26) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. അതിനിടെ, ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വയനാട്ടില്‍ പരിശോധന തുടരുകയാണ്. വൈത്തിരിയിലെ ലോഡ്ജില്‍ താമസിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ലോഡ്ജില്‍ പരിശോധന നടത്തി. ജൂണില്‍ ഇവിടെ താമസിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം.

Content Highlights: kozhikode perambra gold smuggling irshad murder case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented