സിനിമാസ്‌റ്റൈല്‍ ചേസിങ്; ബൈക്ക് കുറുകെയിട്ടു, രണ്ട് കാറുകള്‍ ഇരുവശത്തും; ഡ്രൈവറെ എടുത്ത് പുറത്തിട്ടു


പരിക്കേറ്റ വിഷ്ണു

പയ്യോളി: സ്വര്‍ണക്കടത്തുകാരെന്ന് സംശയിക്കുന്ന ആയുധധാരികളായ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കാറോടിച്ചിരുന്ന മലപ്പുറം വേങ്ങര പുളിക്കല്‍ വിഷ്ണുവിനെ (27) അക്രമിസംഘം തോക്കുകൊണ്ട് അടിച്ചുപരിക്കേല്പിച്ചു. തലയ്ക്ക് നാലുതുന്നലുണ്ട്. ഒട്ടേറെ ദുരൂഹതകള്‍നിറഞ്ഞ സംഭവത്തെപ്പറ്റി വടകര ഡിവൈ.എസ്.പി. പി. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി.

ഡ്രൈവറുടെ മൊഴിപ്രകാരം കണ്ടാലാറിയാവുന്ന ആറുപേര്‍ക്കെതിരേ പയ്യോളി പോലീസ് കേസെടുത്തു. ദേശീയപാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മലപ്പുറം വേങ്ങരയില്‍നിന്ന് കണ്ണൂര്‍ ചെറുപുഴയിലേക്ക് പോകുകയായിരുന്നു അംഞ്ചംഗസംഘം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറാണ് മറ്റൊരു കാറും ബൈക്കും മുന്നിലിട്ട് തടഞ്ഞത്. ഇവര്‍ ഇന്നോവയുടെ ഡ്രൈവര്‍ ഇരുന്ന ഭാഗത്തെ ചില്ല് തകര്‍ത്ത് കാര്‍ ഓടിച്ച വിഷ്ണുവിന്റെ തലയ്ക്ക് തോക്കുകൊണ്ട് അടിച്ചു.

തുടര്‍ന്ന് വിഷ്ണുവിനെ വലിച്ചുപുറത്തിട്ടശേഷം അതിനകത്തുള്ളവരെ ആ കാറില്‍തന്നെ തട്ടിക്കൊണ്ടുപോയെന്നാണ് മൊഴി. മുചുകുന്ന് കൊയിലൊത്തുംപടിയില്‍ എത്തുന്നതിനിടെ അക്രമിസംഘം ഇന്നോവ പരിശോധിക്കുകയും അതിലുണ്ടായിരുന്ന നാലുപേരുടെയും ദേഹപരിശോധന നടത്തുകയും ചെയ്തു.

തങ്ങളുടെ കാറില്‍ സ്വര്‍ണമുണ്ടെന്ന സംശയത്താലാണ് തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് മലപ്പുറം സ്വദേശികള്‍ പറയുന്നത്. തിരച്ചിലില്‍ ഒന്നും കണ്ടെത്താതായതോടെ ഇവരെ ഉപക്ഷിച്ച് ആക്രമിസംഘം അവര്‍ വന്ന കാറില്‍ കടന്നുകളഞ്ഞു.

കാറിലുണ്ടായിരുന്ന വേങ്ങര എട്ടുവീട്ടില്‍ ഗഫൂര്‍ (46), കോഴിക്കോട് കൊമ്മേരി പൂവങ്ങല്‍ ചോലക്കര പറമ്പ് അശോകന്‍ (36), കൊണ്ടോട്ടി ചിറയില്‍ പാലേരി കൃഷ്ണന്‍ (46), കൊണ്ടോട്ടി പറമ്പിരി ഷാജി (48) എന്നിവര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് റോഡില്‍നിന്ന വിഷ്ണുവിനെ ആവഴിവന്ന ഒരു ലോറിക്കാരനാണ് പയ്യോളി പോലീസ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

അവര്‍ക്ക് കാര്‍ മാറിപ്പോയതായിരിക്കാം. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ പിന്നിലെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ ചെറുപുഴയില്‍ ക്വാറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അവിടേക്ക് പോവുകയാണ് തങ്ങളെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. അക്രമിസംഘം വന്ന വെള്ള കാറിന്റെ നമ്പര്‍ കെ.എല്‍. 50 എന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ് ബാബു മണര്‍ക്കാട്ടേക്ക് പോയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കൊയിലാണ്ടി സി.ഐ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളിലും പരിശോധന നടത്തി. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലാണുള്ളത്.

തട്ടിക്കൊണ്ടുപോകല്‍ സിനിമാസ്റ്റൈലില്‍

കൊയിലാണ്ടി: ബൈക്കുകളിലും രണ്ട് കാറുകളിലുമായാണ് അക്രമി സംഘം മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതെന്ന് പോലീസ് പറഞ്ഞു.

പയ്യോളിയിലെത്തിയപ്പോള്‍ മോട്ടോര്‍സൈക്കിള്‍ ഓവര്‍ടേക്ക് ചെയ്ത് കാര്‍ തടയുകയായിരുന്നു. പിന്തുടര്‍ന്നുവന്ന രണ്ട് കാറുകളും ഇരുവശത്തുമായി നിര്‍ത്തിയ ശേഷമാണ് ഡ്രൈവറെ ആക്രമിച്ചത്. ഡ്രൈവറെ എടുത്ത് പുറത്തിട്ട ശേഷം അക്രമിസംഘം കാറിന്റെ നിയന്ത്രണമേറ്റെടുത്ത് മുചുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു. കാറിലുള്ളവര്‍ നല്‍കിയ സൂചനയനുസരിച്ചാണ് പോലീസ് താമരശ്ശേരിയില്‍ പിന്തുടര്‍ന്നെത്തിയത്. താമരശ്ശേരിയിലെ ഒരു ഓഡിറ്റോറിയത്തിന് സമീപവും പിന്നീട് കൊടുവള്ളിയില്‍ പെട്രോള്‍ പമ്പിന് സമീപവും അക്രമികള്‍ സഞ്ചരിച്ച വാഹനം പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും അധിക വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. മലപ്പുറം ഭാഗത്തേക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Content Highlights: kozhikode payyoli car chasing and kidnap case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented