ഉരു ബിസിനസ് തകര്‍ന്നതോടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക്, പണംമുടക്കി; ഒടുവില്‍ പിടിയില്‍


അബ്ദുൽ ഗഫൂർ

കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി അറസ്റ്റില്‍. ബേപ്പൂര്‍ പാണ്ടികശാലകണ്ടി ദാറുസ്സലാമില്‍ പി. അബ്ദുല്‍ ഗഫൂറിനെ(46)യാണ് ശനിയാഴ്ച രാത്രി കല്പറ്റയിലെ ഹോട്ടലില്‍വെച്ച് കോഴിക്കോട് സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ എ.ജെ. ജോണ്‍സന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഗഫൂറിന്റെ പാളയത്തുള്ള ബിനാഫെ എന്റര്‍ൈപ്രസസിന്റെ ഓഫീസിലേക്കാണ് ഉത്തരേന്ത്യയില്‍നിന്ന് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ക്കുവേണ്ടിയുള്ള വ്യാജ സിംകാര്‍ഡുകളെത്തിയത്. ഗഫൂര്‍ കേസിലെ മുഖ്യപ്രതി ഷബീറിനൊപ്പം ഇതില്‍ പണം മുടക്കുകയും ചെയ്തിട്ടുണ്ട്. ഗഫൂറിന്റെ കുണ്ടായിത്തോടുള്ള ഓഫീസിലും സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണസംഘമേധാവി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഷബീറിനെ ചോദ്യംചെയ്തപ്പോഴാണ് ഗഫൂറിന്റെ നീക്കങ്ങളറിഞ്ഞതും തുടര്‍ന്ന് ഫോണ്‍ പിന്തുടര്‍ന്ന് പിടികൂടുന്നതും. കര്‍ണാടകയില്‍നിന്ന് ഗഫൂര്‍ കേരളത്തിലേക്ക് വന്നതായിരുന്നു. കല്പറ്റ പോലീസിന്റെ സഹായത്തോടെ തടഞ്ഞുവെച്ചശേഷം കോഴിക്കോട്ടുനിന്നുള്ള സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊല്‍ക്കത്ത, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഗഫൂര്‍ ഒളിവില്‍ക്കഴിഞ്ഞത്. ഇയാള്‍ക്ക് ബേപ്പൂരില്‍ ഉരു കയറ്റുമതി വ്യാപാരമായിരുന്നു. അത് തകര്‍ന്നശേഷമാണ് പി.പി. ഷബീര്‍വഴി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് തിരിഞ്ഞത്. അഞ്ചുവര്‍ഷമായി ഗഫൂര്‍ ഈ രംഗത്തുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്േട്രറ്റ് (മൂന്ന്) കോടതിയില്‍ ഹാജരാക്കിയശേഷം ഗഫൂറിനെ റിമാന്‍ഡ് ചെയ്തു.

നെതര്‍ലന്‍ഡിന്റെ സെര്‍വറാണ് കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിനുവേണ്ടി ഉപയോഗിച്ചത്. പക്ഷേ, വി.ഒ.സി. 3000 എന്ന ചൈനീസ് സോഫ്റ്റ്വേറാണ് കോളുകള്‍ നിയന്ത്രിച്ചിരുന്നത്. അതുകൊണ്ട് ചൈനയില്‍നിന്ന് എല്ലാ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി നടത്താന്‍ കഴിയുമെന്ന് പോലീസ് പറയുന്നു. എക്‌സ്‌ചേഞ്ചുകള്‍ മോണിറ്റര്‍ ചെയ്യാനും കഴിയും.

കേസിലെ മറ്റൊരു പ്രധാനകണ്ണിയായ മലപ്പുറം സ്വദേശി നിയാസ് കുട്ടശ്ശേരിയാണ്‌ െസര്‍വറുകളും റൂട്ടുമൊക്കെ വാങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ക്ക് എത്തിച്ചുനല്‍കുന്നത്. നിയാസിന് പല രാജ്യങ്ങളിലുള്ള ഇത്തരം ക്രിമിനല്‍സംഘങ്ങളുമായി ബന്ധമുണ്ട്. ഔറംഗാബാദുകാരനാണ് കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന്റെ സെര്‍വര്‍ നിയന്ത്രിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചാലപ്പുറം പുത്തന്‍ പീടിയേക്കല്‍ പി.പി. ഷബീറും രാജ്യവ്യാപകമായ മാഫിയാസംഘത്തിലെ പ്രധാനിയാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കേരളത്തിലെ 12 കേസുകളിലും ഷബീറിന് പങ്കുള്ളതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്തപ്പോള്‍ ഷബീര്‍ ഇത്തരം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘവുമായുള്ള ബന്ധങ്ങള്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനുവേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Content Highlights: kozhikode parallel telephone exchange case one more accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented