സമാന്തര എക്‌സ്‌ചേഞ്ച്: പണമെത്തുന്നത് ചൈനയില്‍നിന്ന് ദുബായ് വഴി കൊടുവള്ളിയിലേക്ക്, പിന്നെ ഷബീറിന്


പി.പി.ഷബീർ

കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിലെ മുഖ്യസൂത്രധാരന്‍ പി.പി. ഷബീറിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയത് ദുബായ് വഴിയെന്ന് സ്ഥിരീകരിച്ചു. രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ഷബീര്‍ ചെയ്തുകൊടുക്കുന്ന സൗകര്യത്തിന് ചൈനയുള്‍പ്പെടെയുള്ള വിവിധരാജ്യങ്ങളില്‍നിന്ന് ദുബായിലെ അക്കൗണ്ടുകളിലേക്കാണ് പണമെത്തുന്നത്. അവിടെനിന്ന് കൊടുവള്ളിയിലെ ഹവാല ഇടപാടുകാര്‍വഴി ഷബീറിനു ലഭിക്കും.

കുഴല്‍പ്പണ ഇടപാടുകാരുടെ കേരളത്തിലെ ഏജന്റുമാര്‍വഴി സി.ഡി.എം. ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് ഷബീറിലേക്കെത്തുകയാണ് ചെയ്തതെന്ന് സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തി.

46 കോടിരൂപയാണ് ഷബീറിന്റെയും കൂട്ടാളിയായ മലപ്പുറം സ്വദേശി നിയാസ് കുട്ടശ്ശേരിയുടെയും അക്കൗണ്ടുകളിലെത്തിയത്. ഇതേക്കുറിച്ച് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചില്‍നിന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ ശേഖരിച്ചു. അസി. കമ്മിഷണര്‍ എ.ജെ. ജോണ്‍സന്റെ നേതൃത്വത്തില്‍ അബ്ദുല്‍ ഗഫൂറിനെയും കൃഷ്ണപ്രസാദിനെയും ചോദ്യംചെയ്തതില്‍നിന്ന് പണമിടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പല രാജ്യങ്ങളിലായി ബന്ധപ്പെട്ടുകിടക്കുന്ന വലിയ ശൃംഖലയുടെ സഹായം ഷബീറിന് ലഭിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് വഴി നടന്നിട്ടുണ്ടെന്നാണ് സൂചന. പിടിക്കപ്പെടാതിരിക്കാന്‍ ചൈനീസ് എന്‍ജിനിയര്‍മാരുടെ സഹായത്തോടെ ഐ.എം.ഇ.ഐ. നമ്പര്‍ ഉള്‍പ്പെടെ മാറ്റംവരുത്തിയിട്ടുണ്ട്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഒട്ടേറെ ഫോണ്‍കോളുകള്‍ക്ക് ഷബീര്‍ റൂട്ടുനല്‍കിയിട്ടുണ്ട്. ഇതിനുപിന്നില്‍ ആരാണെന്നാണ് കണ്ടെത്തേണ്ടിയിരിക്കുന്നത്.

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന വ്യാജ ടെലികോം മാഫിയയിലെ പ്രധാനകണ്ണിയാണ് ഷബീര്‍. രാജ്യത്തിന്റെ ടെലികമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിലേക്ക് അനധികൃതമായി കയറിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഹവാല ഇടപാടുകള്‍, ചൈനീസ് ആപ്പുകളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, ബ്ലാക്‌മെയിലിങ് എന്നിവയ്‌ക്കെല്ലാം സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് എക്‌സ്ചേഞ്ച് ഉപയോഗപ്പെടുത്തി ലൈംഗികച്ചുവയോടെ സംസാരിച്ചതായി കണ്ടെത്തി. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോഴിക്കോട്ടുനിന്ന് പിടിച്ചെടുത്ത സിം കാര്‍ഡുകളില്‍ വാട്സാപ്പും പേടിഎം അക്കൗണ്ടുകളും കണ്ടെത്തി. ഒരു ഫോണില്‍നിന്നുതന്നെ ഒട്ടേറെ വാട്സാപ്പ് അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുകള്‍വരെ ഇങ്ങനെ ആക്ടിവേറ്റ് ചെയ്ത വാട്സാപ്പ് അക്കൗണ്ടുകള്‍വഴിയാണ് നടക്കുന്നത്.

പ്രതികളെ ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. സംഘവും ചോദ്യംചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ എ.ആര്‍. സത്യന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Content Highlights: kozhikode parallel telephone exchange case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented