സമാന്തര എക്‌സ്‌ചേഞ്ച്:ഷബീര്‍ രാജ്യത്തെ വന്‍ റാക്കറ്റിന്റെ കേരളത്തിലെ കണ്ണി,ഞെട്ടിക്കുന്ന വിവരങ്ങള്‍


പി.പി.ഷബീർ

കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന്റെ മുഖ്യസൂത്രധാരന്‍ പി.പി. ഷബീര്‍ ഉത്തരേന്ത്യകേന്ദ്രീകരിച്ചുള്ള രാജ്യത്തെ വന്റാക്കറ്റിന്റെ കേരളത്തിലെ കണ്ണിയാണെന്ന് പോലീസ്. അസി. കമ്മിഷണര്‍ എ.ജെ. ജോണ്‍സന്റെ നേതൃത്വത്തില്‍ മൂന്നുദിവസങ്ങളിലായിനടന്ന ചോദ്യംചെയ്യലില്‍ രാജ്യത്തെമ്പാടുമുള്ള സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകളുടെ സംഘടിതസ്വഭാവവും ആസൂത്രണവും സംബന്ധിച്ച അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

ഹൈദരാബാദ്, ബെംഗളൂരു ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടികൂടിയ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകളുമായുള്ള ഷബീറിന്റെ ബന്ധത്തെക്കുറിച്ച് സിറ്റി ക്രൈംബ്രാഞ്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഷബീറും മലപ്പുറം സ്വദേശി നിയാസുമാണ് റാക്കറ്റുമായി നേരിട്ടുബന്ധമുള്ളവര്‍.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് സിമ്മുകള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരേന്ത്യയിലെ സിം സിന്‍ഡിക്കേറ്റുമായും ഷബീറിന് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. രാജ്യദ്രോഹപ്രവര്‍ത്തനത്തിനൊപ്പം കോടികളുടെ സാന്പത്തിക ഇടപാടാണ് നടക്കുന്നത്. പാകിസ്താന്‍, ചൈന എന്നിവിടങ്ങളിലുള്ള വിവിധ കോളിങ് ആപ്പുകള്‍ക്ക് പ്രതികള്‍ ഇന്ത്യയിലേക്ക് റൂട്ട് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കോളുകള്‍ ആരിലേക്കാണ് എത്തിയതെന്ന് ഫോണ്‍നമ്പര്‍മാത്രംവെച്ച് മനസ്സിലാക്കുക ദുഷ്‌കരമാണെന്ന് പോലീസ് പറയുന്നു. മറ്റാരുടെയോ പേരിലുള്ള വ്യാജ സിംകാര്‍ഡുകളാണ് ഉപയോഗിക്കുന്നതെന്നതാണ് തടസ്സം.

ഷബീറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നാലുകോടിയോളം രൂപ ഹവാല ഇടപാടിലൂടെ കൈമാറിയതിനും തെളിവ് ലഭിച്ചു. കൊടുവള്ളിയിലെ സംഘം വഴിയാണ് ഹവാല ഇടപാട് നടന്നതെന്നാണ് സൂചന. ഷബീറിന്റെ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍കൂടി പരിശോധിച്ചുവരുകയാണ്.

ഷബീറിനെ തൃശ്ശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മണിക്കൂറുകളോളം ചോദ്യംചെയ്തു. സംസ്ഥാനത്തെ 12 സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസുകളുടെയും ഏകോപനച്ചുമതല ഐശ്വര്യ ഡോംഗ്രെക്കാണ്. കേരളത്തിലെ മറ്റുകേസുകളിലെ പ്രതികളുമായി ഷബീറിന് ബന്ധമുണ്ട്. സിം ബോക്‌സ് എത്തിച്ചുകൊടുത്തത് ഷബീറാണെന്നാണ് പോലീസ് പറയുന്നത്.

2007 മുതല്‍ കംപ്യൂട്ടര്‍ ഉപകരണ വിതരണക്കമ്പനിയുടെ മറവില്‍ ഷബീര്‍ സമാന്തര എക്‌സ്ചേഞ്ച് നടത്തുന്നുണ്ട്. എക്‌സ്ചേഞ്ച് നടത്തിപ്പിനായി വാങ്ങിയ ഉപകരണങ്ങളുടെ ബില്ലുകള്‍, അക്കൗണ്ട് ഇടപാടുകള്‍ എന്നിവയുടെ തെളിവുകള്‍ പോലീസിന് ലഭിച്ചു.

വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സംഘടിതസ്വഭാവമുള്ള പ്രവര്‍ത്തനമാണ് ഇത്തരം നിയമവിരുദ്ധ എക്‌സ്ചേഞ്ചുകളുടേത്. വിവിധരാജ്യങ്ങളില്‍നിന്നുള്ള ഫോണ്‍കോളുകള്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഡേറ്റാ പാക്കറ്റുകളാക്കി നിയമാനുസൃത ടെലികമ്യൂണിക്കേഷന്‍ ചാനലുകളെ ഒഴിവാക്കി എത്തിക്കുകയാണ് ഇവര്‍ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് ടെലികമ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതിനായി പ്രത്യേക ഡേറ്റാ കൈമാറ്റ നെറ്റ്വര്‍ക്കുകളുണ്ട്. രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണവും കേസിലുണ്ടാവുമെന്ന് പോലീസ് പറഞ്ഞു.

Content Highlights: kozhikode parallel telephone exchange case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented