സമാന്തര എക്‌സ്‌ചേഞ്ച് സംഘവുമായി ഗുണ്ടാത്തലവനും ബന്ധം; ചോദ്യംചെയ്യാന്‍ ഐ.ബി. വീണ്ടുംവരും


പി.പി.ഷബീർ

കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസിലെ പ്രതികളുമായി മൊകവൂര്‍ സ്വദേശിയായ കോഴിക്കോട്ടെ ഗുണ്ടാത്തലവനും ബന്ധം. ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറുള്‍പ്പെടെയുള്ളവരെ ഒളിവില്‍ക്കഴിയാന്‍ ഈ ഗുണ്ടാനേതാവ് സഹായംചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.

പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവല്‍നിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്.

ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ കൂട്ടാളിയാണിയാള്‍. നഗരത്തിലെ പല സാമ്പത്തിക ഇടപാട് തര്‍ക്കങ്ങളിലും മധ്യവര്‍ത്തിയായി അറിയപ്പെടുന്നയാളാണ് ഈ ഗുണ്ടാത്തലവന്‍. ഉദ്യോഗസ്ഥരുള്‍പ്പെടെ ചില ഉന്നതരുമായി ഇയാള്‍ക്ക് ബന്ധവുമുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട ടി.കെ. രജീഷിനൊപ്പം സ്വര്‍ണംപൊട്ടിക്കലുകളില്‍ പങ്കാളിയാണെന്നും പോലീസ് പറയുന്നു.

ഷബീറിന്റെ കസ്റ്റഡിക്ക് ഇന്ന് അപേക്ഷ നല്‍കും

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസിലെ മുഖ്യസൂത്രധാരന്‍ പി.പി. ഷബീറിനെ ചോദ്യംചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അപേക്ഷ നല്‍കും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് (നാല്) കോടതിയിലാണ് അപേക്ഷ നല്‍കുക.

തീവ്രവാദബന്ധമുള്‍പ്പെടെ സംശയമുള്ളതിനാല്‍ വിശദമായി ചോദ്യംചെയ്യണമെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞദിവസം ഐ.ബി. സംഘം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഷബീറിനെ ചോദ്യംചെയ്തിരുന്നു. വിശദമായി ചോദ്യംചെയ്യാന്‍ അവര്‍ വീണ്ടുമെത്തും. ബെംഗളൂരുവിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസില്‍ മിലിറ്ററി ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്ത മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിന് കോഴിക്കോട് കേസില്‍ പങ്കാളിത്തമുണ്ട്.

മാത്രമല്ല, പാകിസ്താനിലേക്കും കശ്മീരിലേക്കും ഫോണ്‍കോളുകള്‍ പോയതും 46 കോടിയോളംരൂപ അക്കൗണ്ടിലേക്കെത്തിയതുമെല്ലാം തീവ്രവാദബന്ധത്തിന്റെ ഭാഗമായാണോ എന്ന് സംശയമുണ്ട്. അതുകൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും ഗൗരവത്തോടെയാണ് കേസിനെ കാണുന്നത്.


Content Highlights: kozhikode parallel telephone exchange case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented