കെട്ടിടത്തിലെ എല്ലാ മുറികളും വാടകയ്‌ക്കെടുത്തു, കോഴിക്കോട്ട് സമാന്തര ലോട്ടറി 'ആസ്ഥാനത്ത്' റെയ്ഡ്


പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ജില്ലയിലെ സമാന്തര ലോട്ടറിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഓഫീസില്‍നടന്ന പോലീസ് റെയ്ഡില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. സമാന്തര ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന പന്നിയങ്കര സ്വദേശികളായ ഉമ്മര്‍ കോയ (47), പ്രബിന്‍ (31), ചക്കുംകടവ് സ്വദേശി ഫൈസല്‍ (43) എന്നിവരെയാണ് തളിയിലെ ഒരു കെട്ടിടത്തില്‍ നിന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനയുടെ ഒരുദിവസത്തെ കളക്ഷനായ 3.22 ലക്ഷം രൂപയും കണ്ടെടുത്തു.

യുവാക്കളെ കേന്ദ്രീകരിച്ചാണ് ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന നടത്തുന്നത്. ഇതിനുപിന്നില്‍ നഗരത്തില്‍ വന്‍സംഘംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധിയാളുകള്‍ ഇതുവഴി കടക്കെണിയിലകപ്പെടുന്നുണ്ടെന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് ഇവരെനിരീക്ഷിച്ച് വരികയായിരുന്നു. ഏഴുദിവസം വിവിധ വേഷങ്ങളില്‍ ഈ സംഘവുമായി അടുപ്പം സ്ഥാപിച്ചശേഷമാണ് സമാന്തര ലോട്ടറി ഏജന്‍സിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടം പോലീസ് കണ്ടെത്തിയത്. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാനായി കെട്ടിടത്തിലെ എല്ലാമുറികളും വാടകയ്‌ക്കെടുത്താണ് ഇവര്‍ ഓഫീസ് ആരംഭിച്ചത്.

ലോക് ഡൗണ്‍ കാലത്ത് നേരിട്ട് ഒറ്റനമ്പര്‍ ലോട്ടറി എഴുത്ത് നടക്കാതെ വന്നപ്പോഴാണ് ഓണ്‍ലൈനായി ലോട്ടറി വില്‍പ്പനയാരംഭിച്ചത്. വാട്‌സാപ് വഴിയാണ് എല്ലാ ഇടപാടുകളും നടക്കുന്നത്. ഓണ്‍ലൈനില്‍ ദിവസവും ലക്ഷങ്ങളുടെ വില്‍പ്പന നടക്കുന്നുണ്ടെന്ന് തിരിച്ചരിഞ്ഞ സമാന്തരലോട്ടറി മാഫിയ ലോക്ഡൗണിനുശേഷവും അത് തുടരുകയായിരുന്നു. ഒരു ലോട്ടറിക്ക് പത്ത് രൂപ മുതലാണ് ഈടാക്കുന്നത്.

പണം ഓണ്‍ലൈന്‍ ആയി അക്കൗണ്ടിലിടുന്നതുകൊണ്ട് പോലീസിന് കണ്ടെത്താന്‍ കഴിയില്ലെന്നതാണ് എഴുത്ത് ലോട്ടറിക്കാരുടെ ആത്മവിശ്വാസം. സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ വഴിയും ലോട്ടറി എഴുത്തും വില്‍പ്പനയും നടക്കുന്നതിനാല്‍ പോലീസിന് തെളിവ് കിട്ടില്ലെന്ന് യുവാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

കസബ സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്. അഭിഷേക്, ആല്‍ബിന്‍ സണ്ണി, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, സീനിയര്‍ സി.പി.ഒ. മാരായ രജീഷ് അന്നശ്ശേരി, രഞ്ജുഷ്, പി.എം. രതീഷ്, ഡ്രൈവര്‍ സി.പി.ഒ. വിഷ്ണുപ്രഭ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: kozhikode parallel lottery office raid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented