അമൽ,അമ്പാടി
കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ എറണാകുളം സ്വദേശികളായ രണ്ടു സുഹൃത്തുക്കള്‍ അറസ്റ്റില്‍. അല്ലപറമ്പ് എ.ആര്‍. അമ്പാടി(19), പള്ളിപ്പുറം സ്വദേശി മങ്ങാട് വീട്ടില്‍ എന്‍.പി. അമല്‍(20) എന്നിവരാണ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
വിദ്യാര്‍ഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്ത് എത്തിച്ച് മദ്യംനല്‍കി മയക്കിയശേഷം പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടിനാണ് വിദ്യാര്‍ഥിനിക്ക് ബോധം വീണ്ടുകിട്ടിയത്. ഈ സമയം അമലും അമ്പാടിയും മദ്യലഹരിയില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു.പെണ്‍കുട്ടി സഹപാഠിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ ഫോണില്‍ വിളിച്ചുവരുത്തുകയും ഈ സഹപാഠി പെണ്‍കുട്ടിയെ താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞു.
പീഡനത്തിരയായ പെണ്‍കുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് കസബ പോലീസില്‍ പരാതി നല്‍കി. പ്രതികളായ ഇരുവരെയും ഗോവിന്ദപുരത്തെ താമസസ്ഥലത്തുനിന്നാണ് പോലീസ് കസ്റ്റഡിലെടുത്തത്. അമല്‍ കോഴിക്കോട്ട് ഡയാലിസിസ് ടെക്‌നിഷ്യന്‍ കോഴ്‌സ് ചെയ്യുകയാണ്. അമ്പാടി എറണാകുളത്ത് ബി.എസ്.സി. ബോട്ടണി വിദ്യാര്‍ഥിയുമാണ്.
ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജ്, കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, എസ്.ഐ.മാരായ സാബു, ദിവ്യ, സി.പി.ഒ.മാരായ ഷറീന, ദീപക് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: kozhikode nursing student gang rape case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..