ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് അസി. കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നു
ചാത്തമംഗലം: ഈസ്റ്റ് മലയമ്മ തത്തമ്മപ്പറമ്പില്‍ ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം തുടങ്ങി. അസി. കമ്മിഷണര്‍ കെ. സുദര്ശന് ബുധനാഴ്ച രാവിലെ ഈസ്റ്റ് മലയമ്മയിലെ വീട്ടിലെത്തി ഹാരിസിന്റെ മാതാവിന്റെ മൊഴിയെടുത്തു. നാട്ടുകാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്ലെങ്കിലും ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് അസി. കമ്മിഷണര്‍ ഹാരിസിന്റെ തറവാട്ടുവീട്ടിലെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
2020 മാര്‍ച്ചിലാണ് അബുദാബിയിലെ ഫ്ളാറ്റില്‍ കൈഞരമ്പ് മുറിഞ്ഞ് മരിച്ചനിലയില്‍ ഹാരിസിനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നെങ്കിലും പിന്നീട് അന്വേഷണമൊന്നും ഉണ്ടായില്ല. നിലമ്പൂരില്‍ മൈസൂരു സ്വദേശിയായ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് ഹാരിസിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യമുയര്ന്നത്.
മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. മലയമ്മ മേഖലാ കമ്മിറ്റി മുഖ്യമന്ത്രിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇതുകൂടാതെ പ്രദേശത്ത് രൂപവത്കരിച്ച കര്‍മസമിതിയും മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹാരിസിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സാറാബിയും പരാതി നല്‍കിയിട്ടുണ്ട്.
ഷൈബിന്റെ ബത്തേരിയിലെ വീട്ടില്‍ ആയുധങ്ങളടക്കമുള്ള തെളിവുകള്‍
സുല്‍ത്താന്‍ബത്തേരി: മൈസൂരുവിലെ നാട്ടുവൈദ്യന് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ബത്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള മന്തൊണ്ടിക്കുന്നിലെ വീട്ടില്‍നിന്നാണ് അന്വേഷണ സംഘം ആയുധങ്ങള്‍ കണ്ടെടുത്തത്. ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന് അഷ്റഫ്, അദ്ദേഹത്തിന്റെ മാനേജര്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി ഷിഹാബുദ്ദീന് എന്നിവരുമായി ബുധനാഴ്ച രാവിലെയാണ് അന്വേഷണസംഘം ബത്തേരിയില്‍ തെളിവെടുപ്പിനെത്തിയത്. ബത്തേരി ടൗണിന് സമീപത്തുള്ള മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തുള്ള വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഒരുനിലവീടിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഇറച്ചിവെട്ടാനുപയോഗിക്കുന്ന വലിയ കത്തിയും നാലുചെറിയ കത്തികളുമാണ് കണ്ടെടുത്തതെന്നാണ് വിവരം. തെളിവെടുപ്പിനിടെ ഷിഹാബുദ്ദീനാണ് ആയുധങ്ങള്‍ പോലീസിന് കാണിച്ചുകൊടുത്തത്.
ഷൈബിനെയും ഇവിടെയെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രാവിലെ 10.35-ഓടെ തുടങ്ങിയ തെളിവെടുപ്പ് നാലുമണിക്കൂറോളം നീണ്ടു. വീട്ടുവളപ്പിലെ മാലിന്യക്കുഴിയും കാടുമൂടിക്കിടക്കുന്ന വീട്ടുപരിസരവും പോലീസ് പലതവണ പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..