നിവേദിനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാര്‍ കസ്റ്റഡിയില്‍, ഡ്രൈവറും അറസ്റ്റില്‍


വിപിന്‍ സി.വിജയന്‍/ മാതൃഭൂമി ന്യൂസ്

അപകടം നടക്കുമ്പോള്‍ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മരിച്ച നിവേദ്, അപകടമുണ്ടാക്കിയ കാർ | Screengrab: Mathrubhumi News

കോഴിക്കോട്: അപകടത്തില്‍ മരിച്ച മേപ്പയൂര്‍ സ്വദേശി നിവേദിനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാര്‍ പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. നിവേദിന്റെ അപകടമരണം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കാര്‍ ഓടിച്ചിരുന്ന കായണ്ണ സ്വദേശി പ്രബീഷിനെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അപകടമുണ്ടാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കാര്‍ ഇടിച്ചതിന് പിന്നാലെ താന്‍ നിവേദിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചെന്നായിരുന്നു പ്രബീഷിന്റെ ആദ്യമൊഴി. എന്നാല്‍ ദൃക്‌സാക്ഷിയുടെ മൊഴിയടക്കം പോലീസ് വിവരിച്ചതോടെ ഇയാള്‍ കുറ്റംസമ്മതിച്ചു. അപകടം നടക്കുമ്പോള്‍ കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് ശേഷമാണ് കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയതെന്നും പോലീസ് പറഞ്ഞു.

Also Read

വാർത്ത വഴിത്തിരിവായി; വാഹനാപകടത്തിൽ മരിച്ച  ...

കൊലയ്ക്ക് പിന്നിൽ ലഹരി തർക്കം? അർഷാദിന്റെ ...

മേയ് 21-ന് രാത്രി ഒമ്പത് മണിയോടെ പേരാമ്പ്ര എരവട്ടൂര്‍ കവലയ്ക്ക് സമീപമുണ്ടായ അപകടത്തിലാണ് നിവേദ്(22) മരിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന നിവേദ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാത വാഹനം ബൈക്കിനെ ഇടിച്ചിട്ട് കടന്നുകളയുകയായിരുന്നു. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ ഏകദൃക്‌സാക്ഷിയായിരുന്ന യുവതിയെയും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവത്തിലെ ദൃക്‌സാക്ഷിയായ കുറ്റ്യാടി സ്വദേശി സീന പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്. പിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Content Highlights: kozhikode meppayur nivedh accident death case accused arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented