മെഡി. കോളേജ് പരിധിയില്‍ പ്രവേശിക്കരുത്; സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച DYFI പ്രവര്‍ത്തകര്‍ക്ക് ജാമ്യം


നാലു മാസത്തേക്ക് മെഡിക്കല്‍ കോളേജ് പരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നാലു മാസത്തേക്ക് മെഡിക്കല്‍ കോളേജ് പരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.

നേരത്തെ, പ്രതികളായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ. അരുണ്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതികള്‍.



ഓഗസ്റ്റ് 31-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരായ ദിനേശന്‍, കെ.എ. ശ്രീലേഷ്, രവീന്ദ്രപണിക്കര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്. സൂപ്രണ്ടിനെ കാണമെന്നാവശ്യപ്പെട്ട് അകത്തുകടക്കാന്‍ ശ്രമിച്ച ദമ്പതിമാരെ തടഞ്ഞതിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു മര്‍ദനത്തില്‍ കലാശിച്ചത്.

കേസില്‍ ആദ്യത്തെ അഞ്ചുപ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. മറ്റ് രണ്ടു പ്രതികളെ പിടികൂടാന്‍ വൈകുന്നതിലും പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights: kozhikode medical college security guards attack case dyfi workers got bail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented