മെഡി. കോളേജില്‍ DYFI പ്രവര്‍ത്തകരുടെ ആക്രമണം: ഹാര്‍ഡ് ഡിസ്‌ക്കില്‍ ദൃശ്യങ്ങളില്ല, പോലീസിന് വീഴ്ച


സ്വന്തം ലേഖിക

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്‌ തെളിവായി ശേഖരിക്കുന്നതിലാണ് പോലീസിന് വീഴ്ച പറ്റിയത്.

കേസിലെ തെളിവുശേഖരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ ഹാര്‍ഡ് ഡിസ്‌ക്കിനായി പോലീസ് അപേക്ഷ നല്‍കിയിരുന്നു എന്നാല്‍ അപേക്ഷ ലഭിക്കാന്‍ വൈകിയതിനാല്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്ന് ദൃശ്യങ്ങള്‍ മാഞ്ഞുപോയെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിന് രേഖാമൂലം നല്‍കിയ മറുപടി.

മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ അക്രമിച്ച കേസിലെ നിര്‍ണായക തെളിവാണ് സിസിടിവി ദൃശ്യങ്ങള്‍. ഓഗസ്റ്റ് 31-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷാ ജീവനക്കാരെ അക്രമിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജ് എസ്എച്ച്ഒ, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് സിസിടിവി ഹാര്‍ഡ് ഡിസ്‌ക്ക് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് സെപ്റ്റംബര്‍ 16-ന് ആയിരുന്നു. 12 ദിവസം മാത്രമേ ദൃശ്യങ്ങള്‍ മായാതെ ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടാകൂവെന്ന മറുപടിയാണ് സൂപ്രണ്ട് നല്‍കിയത്.

സാധാരണഗതിയില്‍ ഇത്തരം അക്രമ സംഭവമുണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് നിര്‍ണായക തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പിടിച്ചെടുക്കുകയാണ് അന്വേഷണ സംഘം ചെയ്യുക. എന്നാല്‍ ഈ സംഭവത്തില്‍ അക്രമണത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പോലീസ് ആദ്യഘട്ടത്തില്‍ കോപ്പി ചെയ്‌തെടുത്തത്. ഇതിനിടെ, എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ, പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത് ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുക മാത്രമാണ് ഇനി പോലീസിന് ചെയ്യാനുള്ളത്.

Content Highlights: kozhikode medical college security employees attacked by dyfi workers police cctv hard disk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented