പ്രതി ശശീന്ദ്രൻ, കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡന പരാതിയില്‍ ജീവനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശി ശശീന്ദ്രനെ(55)യാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തിനു ശേഷം സ്‌കൂളില്‍ സഹപാഠികള്‍ ആയിരുന്നവര്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുകയായിരുന്നു പ്രതി. യാത്ര കഴിഞ്ഞ് രാവിലെ കോഴിക്കോട് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശനും ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നിലാലും ചേര്‍ന്ന് പ്രതിയെ കസ്റ്റഡയിലെടുത്തടുത്തത്. ഇയാളുടെ മൊഴി എടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണ്ണമായും മാറാത്ത അവസ്ഥയില്‍ തന്നെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി.
നേരത്തെ, അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ മെഡിക്കല്‍ കോളേജ് അന്വേഷണസമിതിയെ നിയമിച്ചിരുന്നു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍.എം.ഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സംഘത്തിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചത്.
Content Highlights: kozhikode medical college rape accused attender arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..