സുരക്ഷാജീവനക്കാര്‍ക്ക് മര്‍ദനം; ഒരുമാസമായിട്ടും ഡി.വൈ.എഫ്.ഐക്കാരായ രണ്ടുപ്രതികളെ പിടികൂടാനായില്ല


നിഖില്‍ സോമനും ജിതിന്‍ലാലും സുരക്ഷാജീവനക്കാരെ മര്‍ദിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സിസിടിവി ദൃശ്യം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് സുരക്ഷാജീവനക്കാരെ ഡി.വൈ.എഫ്.ഐ. നേതാക്കള്‍ മര്‍ദിച്ചിട്ട് വെള്ളിയാഴ്ച ഒരു മാസമായിട്ടും ഒളിവില്‍ക്കഴിയുന്ന രണ്ടുപ്രതികളെ പിടികൂടാനായില്ല. പ്രധാന പ്രതികളായ നിഖില്‍ സോമന്‍, ജിതിന്‍ലാല്‍ എന്നിവരെയാണ് ഇനിയും അറസ്റ്റുചെയ്യാത്തത്. പ്രതികള്‍ ഒളിവില്‍ക്കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ പലതവണ പോലീസ് പരിശോധനനടത്തിയിരുന്നു. ഇതിനെതിരേ സി.പി.എം. ജില്ലാ സെക്രട്ടറിതന്നെ പരസ്യമായി രംഗത്തെത്തിയതോടെ പോലീസ് പിന്‍വാങ്ങിയമട്ടാണ്. ഇത്തരം പരിശോധനകളെ ചെറുക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. അതിനുശേഷമാണ് പ്രതികളെ പിടിക്കാനുള്ള നീക്കം തീരെ മന്ദഗതിയിലായത്.

നിഖില്‍ സോമനും ജിതിന്‍ലാലും സുരക്ഷാജീവനക്കാരെ മര്‍ദിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യത്തെ അഞ്ചുപ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. അവര്‍ ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കൊപ്പമെത്തി കീഴടങ്ങുകയായിരുന്നു. അവശേഷിക്കുന്ന രണ്ടുപേരും കീഴടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി വന്നശേഷമായിരിക്കും കീഴടങ്ങുക.

ആദ്യം നഗരത്തില്‍തന്നെയായിരുന്നു പ്രതികള്‍ ഒളിവില്‍ക്കഴിഞ്ഞിരുന്നത്. അന്ന് പിടികൂടാനായില്ല. ഇപ്പോള്‍ പ്രതികള്‍ നഗരംവിട്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെ ഫോണ്‍കോള്‍ വിവരം മുഴുവന്‍ പരിശോധിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. നിഖിലും ജിതിന്‍ലാലും ഒളിവിലാണെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായില്ലെങ്കില്‍ പോലീസ് സാധാരണ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാറുണ്ട്. അതിനുള്ള ശ്രമങ്ങളൊന്നും ഇത്തവണയുണ്ടായിട്ടില്ല.

പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാല്‍ സുരക്ഷാജീവനക്കാര്‍ അതൃപ്തരാണ്. സുരക്ഷാജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പാണ് കേസിലെ പ്രധാന ആയുധമായി പറയുന്നത്. അതും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അറസ്റ്റിലായ പ്രതികള്‍തന്നെ സഹകരിക്കാത്തതില്‍ നിസ്സഹായരാണ് പോലീസ്. അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ തിരികെ ഹാജരാക്കേണ്ടിവന്നിരുന്നു. ഇത് പോലീസിന് വലിയ നാണക്കേടാണുണ്ടാക്കിയത്.

സുരക്ഷാജീവനക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷക ബബില ഉമ്മര്‍ഖാനെ ഡി.വൈ.എഫ്.ഐ. നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമുണ്ട്. ഇതില്‍ അഭിഭാഷക നല്‍കിയ സ്വകാര്യ അന്യായം ഒക്ടോബര്‍ ആറിന് കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്.

Content Highlights: Kozhikode medical college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented