ദീപക്കിന്റെ വീട്ടില്‍നിന്ന് ഇര്‍ഷാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അവര്‍ ഏറ്റുവാങ്ങി; പള്ളിയില്‍ ഖബറടക്കം


ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണസംഘാംഗമായ മേപ്പയ്യൂര്‍ സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇർഷാദിന്റെ ഭൗതികാവശിഷ്ടങ്ങൾ പെരുവണ്ണാമൂഴി സി.ഐ. കെ. സുഷീർ ബന്ധു റഷീദിന് കൈമാറുന്നു

മേപ്പയ്യൂര്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്ത് കണ്ടി ദീപക്കിന്റെ വീട് വികാരനിര്‍ഭരമായ മണിക്കൂറുകളിലൂടെയാണ് ഞായറാഴ്ച കടന്നുപോയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ച പെരുവണ്ണാമൂഴിയിലെ ഇര്‍ഷാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങുമ്പോള്‍ വീട്ടുകാരും നാട്ടുകാരും വീര്‍പ്പടക്കി നോക്കിനിന്നു.

പെരുവണ്ണാമൂഴി സി.ഐ. കെ. സുഷീറിന്റെ ൈകകളില്‍ നിന്ന് ഭൗതികാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇര്‍ഷാദിന്റെ ഉമ്മയുടെ സഹോദരീപുത്രനായ റഷീദ് വിതുമ്പി. ചുറ്റും കൂടിനിന്ന ആളുകളിലും ആ കാഴ്ച നൊമ്പരമുണര്‍ത്തി. റഷീദിനൊപ്പം കുന്നത്ത് അസീസ്, ബീരാന്‍ കുട്ടി എന്നിവരും ഉണ്ടായിരുന്നു. പെരുവണ്ണാമൂഴി എസ്.ഐ. കെ. ബാലകൃഷ്ണനൊപ്പമായിരുന്നു ഇവര്‍ എത്തിയത്. ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ആഗ്രഹപ്രകാരം സ്വന്തം മഹല്ലിലെ പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യാനാണ് ഭൗതികാവശിഷ്ടങ്ങള്‍ കൊണ്ടുപോയത്.

തുടര്‍ന്ന് ഈ ഭൗതികാവശിഷ്ടങ്ങള്‍ പന്തിരിക്കരയിലെ ആവടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇര്‍ഷാദിന്റെ പിതാവ് നാസര്‍, സഹോദരന്‍ അര്‍ഷാദ്, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മഹല്ല് ഖാസി ബഷീര്‍ ബാഖവി ചടങ്ങുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കി.

വടകര ആര്‍.ഡി.ഒ. സി. ബിജു, പേരാമ്പ്ര എ.എസ്.പി. വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി സി.ഐ. കെ. സുഷീര്‍, പേരാമ്പ്ര എസ്.ഐ. ഹബീബ്, മേപ്പയ്യൂര്‍ സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അതിനിടെ ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണസംഘാംഗമായ മേപ്പയ്യൂര്‍ സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കൊലക്കുറ്റം കൂടി ചുമത്തി

പേരാമ്പ്ര: സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് (26) മരിച്ചതായി സ്ഥിരീകരിച്ചതോടെ കേസില്‍ കൊലപാതകക്കുറ്റം കൂടി ഉള്‍പ്പെടുത്തി. ഇര്‍ഷാദിന്റെ ഉമ്മ നഫീസ ജൂലായ് 28-ന് നല്‍കിയ പരാതിയില്‍ നേരത്തേ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുള്ള 364 എ വകുപ്പ് പ്രകാരമാണ് പെരുവണ്ണാമൂഴി പോലീസ് നേരത്തേ കേസെടുത്തിരുന്നത്.

തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നാണ് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയിലാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. നേരത്തേയിത് മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി വിട്ടുനല്‍കി സംസ്‌കരിച്ചിരുന്നു. പുറക്കാട്ടേരി പാലത്തിനുസമീപം പുഴയിലേക്ക് ഇര്‍ഷാദ് ചാടിയെന്നാണ് കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴി. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പോലീസിന് കൈമാറി. മൃതദേഹത്തില്‍ കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ നെറ്റിയിലെ മുറിവിന്റെ അടയാളമുള്ളതായി പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജനെ കണ്ടും അന്വേഷണസംഘം കൂടുതല്‍ വ്യക്തത വരുത്തും. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

സ്വര്‍ണം കൊടുത്തുവിട്ട കൈതപ്പൊയില്‍ ചീനിപറമ്പില്‍ മുഹമ്മദ് സ്വാലിഹ് (നാസര്‍), സഹോദരന്‍ ചീനിപറമ്പില്‍ ഷംനാദ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ ദുബായിലാണുള്ളത്. ഇവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ പോലീസ് നടപടികള്‍ തുടങ്ങി. കണ്ണൂര്‍ പിണറായി മര്‍ഹബയില്‍ മര്‍സീദ് (32), പൊഴുതന ചിറക്കല്‍ സജീര്‍ (27), വൈത്തിരി ചെറുമ്പാല ഷഹീല്‍ (26), കല്പറ്റ കടുമിടുക്കില്‍ ജിനാഫ് (31) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഉവൈസ് എന്നൊരാള്‍ കൂടി പിടിയിലാകാനുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍പ്പേരെ പ്രതി ചേര്‍ത്തേക്കും.

ദുബായില്‍നിന്ന് മേയ് 13-ന് നാട്ടിലെത്തിയ ഇര്‍ഷാദ് പരന്തിരിക്കര സ്വദേശി ഷെമീറിനാണ് സ്വര്‍ണം കൈമാറിയത്. ഷെമീര്‍ എടുത്തുനല്‍കിയ വയനാട് വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദ് താമസിക്കവേ സജീര്‍, ജിനാഫ് എന്നിവര്‍ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍നിന്ന് പുറത്തിറക്കി ജൂലായ് നാലിന് തട്ടിക്കൊണ്ടുപോയി മുഹമ്മദ് സ്വാലിഹിനെ ഏല്‍പ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തടങ്കലില്‍ പാര്‍പ്പിച്ചുവരവേ കോഴിക്കോട് നിന്ന് കാറില്‍ കൊണ്ടുവരുന്ന വഴിയില്‍ ജൂലായ് 15-ന് പുറക്കാട്ടേരി പാലത്തിന് സമീപം വെച്ച് ഇര്‍ഷാദിനെ പുഴയില്‍ കാണാതാവുകയും 17-ന് തിക്കോടി കോടിക്കല്‍ കടപ്പുറത്തുവെച്ച് മൃതദേഹം കണ്ടെത്തിയെന്നുമാണ് നിഗമനം. ദുബായില്‍നിന്ന് നാട്ടിലേക്ക് എത്തിയിരുന്ന മുഖ്യപ്രതി മുഹമ്മദ് സ്വാലിഹ് ഇതിനുശേഷം ജൂലായ് 19-ന് ഡല്‍ഹി വിമാനത്താവളം വഴി തിരികെപ്പോയി.

തെളിവെടുപ്പ് നടത്തി

പേരാമ്പ്ര: സൂപ്പിക്കടയിലെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ കണ്ണൂര്‍ പിണറായിയിലെ മര്‍സീദിനെ (32) പെരുവണ്ണാമൂഴി പോലീസ് വയനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ വൈത്തിരി ഉള്‍പ്പെടെയുള്ള സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ഓഗസ്റ്റ് ഒന്നിന് അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന മര്‍സീദിനെ ശനിയാഴ്ചയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഞായറാഴ്ച തിരികെ ഹാജരാക്കി. കേസിലെ മൂന്നാം പ്രതിയാണ് മര്‍സീദ്.


Content Highlights: kozhikode irshad murder case funeral held on sunday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented