സിദ്ദിഖ് വധക്കേസിലെ പ്രതികളായ ഷിബിലി, ഫർഹാന, ആഷിഖ്. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറി.
മലപ്പുറം: വ്യാപാരിയായ തിരൂരിലെ മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേര്‍ന്ന്. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. വെള്ളിയാഴ്ച ഫര്‍ഹാന, ഷിബിലി, വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു. അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു. അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു.
പിന്നാലെ ഷിബിലിയും ഫര്‍ഹാനയും കാറെടുത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി. മൂവരുംചേര്‍ന്ന് ഇനിയെന്തുചെയ്യണമെന്ന് ആലോചിച്ചു. ആഷിഖ് ഇവരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കാനാണ് പിന്നീട് ഇയാള്‍ ഇവരുടെകൂടെ കൂടിയത്. ഷിബിലിയും ഫര്‍ഹാനയും ബാഗുകളും ഇലക്ട്രിക് കട്ടറും വാങ്ങിവെച്ചു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മൃതദേഹം വെട്ടിമുറിച്ചു. ആഷിഖ് കുറച്ചുകാലം അഗളിയിലെ തോട്ടത്തില്‍ ജോലിചെയ്തിരുന്നു. ഇതിന്റെ പരിചയത്തിലാണ് ചുരത്തിലെ വളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഇടാമെന്നു നിര്‍ദേശിച്ചത്.
മുകളിലെ വളവില്‍ ഇടാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ ആളുകളുണ്ടായിരുന്നതിനാല്‍ തൊട്ടുതാഴെയുള്ള വളവില്‍ ഇടുകയായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. മുകളിലെ വളവിലാണെങ്കില്‍ താഴേക്ക് കാഴ്ച ഒട്ടുമില്ല. അതുകൊണ്ടുതന്നെ കണ്ടെത്താനും പ്രയാസമാകുമായിരുന്നെന്ന് അന്വേഷണസംഘം 'മാതൃഭൂമി'യോട് പറഞ്ഞു.
കൊലപാതകത്തില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതായി അവര്‍ പറഞ്ഞു. ഇനി ചെറിയ ചില കാര്യങ്ങളില്‍ മാത്രമേ വ്യക്തത വരുത്തേണ്ടതുള്ളൂ. രാസപരിശോധനയുടെ ഫലംകൂടി വരാനുണ്ട്. വെള്ളിയാഴ്ചതന്നെ ഷിബിലിയെയും ഫര്‍ഹാനയെയും തിരിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. ആഷിഖിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlights: kozhikode hotel owner siddique murder case final interrogation details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..